'മുഖ്യമന്ത്രി സഭക്ക് വേണ്ടി ചെയ്ത കാര്യങ്ങള്ക്ക് നന്ദി'; പാത്രിയര്ക്കീസ് ബാവ

ചര്ച്ച് ബില്ല് പൂര്ണതയില് എത്തിക്കാന് മുഖ്യമന്ത്രി മുന്കൈ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു

dot image

കൊച്ചി: മുഖ്യമന്ത്രി സഭക്ക് വേണ്ടി ചെയ്ത കാര്യങ്ങള്ക്ക് നന്ദിയുണ്ടെന്ന് ആകമാന സുറിയാനി ഓര്ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന് പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന് പാത്രിയര്ക്കീസ് ബാവ. പുത്തന്കുരിശ് പാത്രിയര്ക്കല് സെന്ററില് വെച്ച് നടന്ന ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന് ബാവയുടെ മഹാ പൗരോഹിത്യ സുവര്ണ ജൂബിലിയുടെ സമാപന സമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെമിത്തേരി വിഷയത്തില് മുഖ്യമന്ത്രിയുടെ മഹത്തായ ഇടപെടല് മറക്കാന് കഴിയില്ലെന്നും സഭക്ക് നീതി ലഭിക്കാന് സെമിത്തേരി ബില്ല് അവതരിപ്പിച്ചതിന് നന്ദി രേഖപ്പെടുത്തുന്നുവെന്നും പത്രിയര്ക്കീസ് ബാവ പറഞ്ഞു. ചര്ച്ച് ബില്ല് പൂര്ണതയില് എത്തിക്കാന് മുഖ്യമന്ത്രി മുന്കൈ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us