പത്തനംതിട്ട: പത്തനംതിട്ടയില് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച കേസില് നാല് പേര് അറസ്റ്റില്. ഡിവൈഎഫ്ഐ പെരുനാട് മേഖല സെക്രട്ടറി ജോയല് തോമസ്, തോട്ടമണ് സ്വദേശി കെഎസ്ഇബി ജീവനക്കാരന് മുഹമ്മദ് റാഫി, സീതത്തോട് സ്വദേശി സജാദ് എന്നിവരാണ് അറസ്റ്റിലായത്. ഒരു പ്രതിയെ ജുവനല് ജസ്റ്റീസ് ഹോമിലേക്ക് മാറ്റി. കേസില് പതിനെട്ട് പേര് പ്രതികളാണ്. വീട്ടില് വെച്ചും പല സ്ഥലങ്ങളില് കൊണ്ടുപോയും പീഡിപ്പിച്ചെന്നാണ് പെണ്കുട്ടി മൊഴി നല്കിയത്.
'കോണ്ഗ്രസിന്റെ കട പൂട്ടാറായി, ഇനിയും പ്രതിപക്ഷത്തു തന്നെ ഇരിക്കാം'; കടന്നാക്രമിച്ച് മോദിതന്റെ നഗ്നചിത്രങ്ങള് പ്രതികള് സാമൂഹ്യ മാധ്യമങ്ങളില് പ്രചരിപ്പിച്ചതായും പെണ്കുട്ടി മൊഴി നല്കിയിരുന്നു. ഇന്നലെ സിഡബ്ല്യൂസിയില് നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. സ്കൂളില് പോകാന് മടികാണിച്ച പെണ്കുട്ടിയെ കൗണ്സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഇന്സ്റ്റഗ്രാം വഴി ഇവരിലൊരാള് പെണ്കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.