റിപ്പോർട്ടർ ഇംപാക്ട്: യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസ്; മുഖ്യകണ്ണി എം ജെ രഞ്ജു കീഴടങ്ങി

രഞ്ജുവിൻ്റെ കൂട്ടാളികളായ നാല് പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു

dot image

തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് വ്യാജ തിരിച്ചറിയല് കാര്ഡ് കേസിൽ മുഖ്യകണ്ണി എം ജെ രഞ്ജു കീഴടങ്ങി. മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് രഞ്ജു കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ജില്ലാ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റായ രഞ്ജു പത്തനംതിട്ട കേന്ദ്രീകരിച്ച് വ്യാജ ഐഡി കാർഡ് നിർമ്മിച്ചതിലെ മുഖ്യകണ്ണിയാണ്. രഞ്ജുവിൻ്റെ കൂട്ടാളികളായ നാല് പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഫെനി നൈനാൻ, ബിനിൽ ബിനു, അഭിനന്ദ് വിക്രം, വികാസ് കൃഷ്ണ എന്നിവരാണ് രഞ്ജുവിന്റെ കൂട്ടാളികൾ.

നേരത്തെ കേസിലെ മറ്റൊരു പ്രതിയായ ജയ്സൺ മുകളേൽ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. സിആർ കാർഡ് ആപ്പ് നിർമ്മിച്ച കേസിലെ മുഖ്യപ്രതിയാണ് ജയ്സൺ. യൂത്ത് കോണ്ഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയല് കാര്ഡ് നിര്മ്മിക്കുകയും വ്യാപകമായി ഉപയോഗിക്കുകയും ചെയ്തത് തെളിവുകളോടെ പുറത്ത് കൊണ്ടുവന്നത് റിപ്പോര്ട്ടര് ടിവിയാണ്.

ചാലക്കുടി വ്യാജ എൽ.എസ്.ഡി കേസിൽ പ്രതിയെ കണ്ടെത്തി; നാരായണദാസ് ഷീലയുടെ അടുത്ത ബന്ധുവിന്റെ സുഹൃത്ത്

അതേസമയം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രധാന വ്യാജ തിരിച്ചറിയല് കാര്ഡ് കേസുകൾ ഇതുവരെ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടില്ല. ഈ കേസ് കൈമാറിയില്ലെങ്കില് ക്രൈംബ്രാഞ്ച് തുടക്കം മുതല് അന്വേഷിക്കേണ്ടി വരും. കേസ് സംസ്ഥാന ഏജന്സി അന്വേഷിക്കണമെന്ന നിയമോപദേശവും പൊലീസ് അവഗണിച്ചിരിക്കുകയാണ്. പ്രോസിക്യൂട്ടര് ഗീനാകുമാരിയായിരുന്നു നിയമോപദേശം നല്കിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us