മലപ്പുറം: ലീഗ് കോട്ട ഇളകുമോ, നിലനിര്‍ത്താനും പിടിച്ചെടുക്കാനും നിയോഗിക്കുന്നത് ആരെയൊക്കെ?

മണ്ഡലം പിറന്നതിന് ശേഷം ഇന്നേ വരെ വലിയ ഭൂരിപക്ഷത്തിന് ലീഗ് വിജയിച്ചു കയറിയ മണ്ഡലം.
മലപ്പുറം: ലീഗ് കോട്ട ഇളകുമോ, നിലനിര്‍ത്താനും പിടിച്ചെടുക്കാനും നിയോഗിക്കുന്നത് ആരെയൊക്കെ?
Updated on

മുസ്‌ലിം ലീഗിന്റെ നെടുങ്കോട്ടയെന്ന മണ്ഡലമെന്നറിയപ്പെടുന്ന ലോക്‌സഭ മണ്ഡലമാണ് മലപ്പുറം. മണ്ഡലം പിറന്നതിന് ശേഷം ഇന്നേ വരെ വലിയ ഭൂരിപക്ഷത്തിന് ലീഗ് വിജയിച്ചു കയറിയ മണ്ഡലം. അത് കൊണ്ട് തന്നെ ലീഗിന് മികച്ച മത്സരമൊരുക്കുക എന്നതിനാണ് എതിര്‍കക്ഷികള്‍ ശ്രമിക്കാറുള്ളത്. ഈ മണ്ഡലത്തില്‍ ആരെയൊക്കെയാണ് സ്ഥാനാര്‍ത്ഥികളായി മുന്നണികള്‍ പരീക്ഷിക്കുന്നതെന്ന് അറിയാം.

എം പി അബ്ദുസമദ് സമദാനി, ഇ ടി മുഹമ്മദ് ബഷീര്‍- യുഡിഎഫ്

നിലവില്‍ എംപിയായ അബ്ദുസമദ് സമദാനിയെയും പൊന്നാനി എംപിയായ ഇ ടി മുഹമ്മദ് ബഷീറിനെയുമാണ് മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്. എംപിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് സമദാനി മലപ്പുറം എംപിയായത്. 1,14,692 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് സമദാനി വിജയിച്ചത്. 2019ല്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ വിജയം 2,60,153 വോട്ടുകള്‍ക്കായിരുന്നു.

വാഴക്കാട് മപ്രം സ്വദേശിയായ ഇ ടിയ്ക്ക് ഇതുവരെ ലോക്സഭയിലോ നിയമസഭയിലോ ജന്മനാട് ഉള്‍പ്പെടുന്ന മണ്ഡലത്തെ പ്രതിനിധാനം ചെയ്യാന്‍ അവസരം കിട്ടിയിട്ടില്ല. ഇതാണ് മലപ്പുറത്തേക്ക് അദ്ദേഹത്തെ പരിഗണിക്കാനുള്ള കാരണങ്ങളില്‍ പ്രധാനം. തൃത്താല മണ്ഡലം ഉള്‍പ്പെടെയുള്ള പൊന്നാനിയില്‍ നിന്ന് മലപ്പുറത്തേക്ക് മാറിയാല്‍ ഇ ടിയ്ക്ക് യാത്രകള്‍ കുറക്കാനാവുമെന്നും വിലയിരുത്തുന്നുണ്ട്.

എല്‍ഡിഎഫ്

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇത് വരെ ഒരു ധാരണയും ആയിട്ടില്ല. പേരുകള്‍ ഒന്നും ഇതുവരെ കാര്യമായ ചര്‍ച്ചക്ക് എത്തിയിട്ടില്ല.

എ പി അബ്ദുള്ളക്കുട്ടി, രവി തേലത്ത്- എന്‍ഡിഎ

മുന്‍ എംപി എ പി അബ്ദുള്ളക്കുട്ടിയെ രംഗത്തിറക്കി മണ്ഡലത്തില്‍ മുന്നേറാനാവുമോ എന്ന അന്വേഷണം ബിജെപി നടത്തുന്നുണ്ട്. രവി തേലത്തിന്റെ പേരും ബിജെപി പരിഗണിക്കുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com