മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പാലക്കാടും പാണ്ടിക്കാടും എന്‍ഐഎ റെയ്ഡ്

സി പി റഷീദിന്റെ ഫോണും എന്‍ഐഎ സംഘം പിടിച്ചെടുത്തിട്ടുണ്ട്
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പാലക്കാടും പാണ്ടിക്കാടും എന്‍ഐഎ റെയ്ഡ്
Updated on

പാലക്കാട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പാലക്കാടും പാണ്ടിക്കാടും എന്‍ഐഎ റെയ്ഡ്. സി പി റഷീദ്, സി പി ഇസ്മായീല്‍ എന്നിവരുടെ വീടുകളിലാണ് ഹൈദരാബാദില്‍ നിന്നുള്ള എന്‍ഐഎ സംഘം റെയ്ഡ് നടത്തിയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു പരിശോധന.

ഹൈദരാബാദിലെ മാവോയിസ്റ്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസിലായിരുന്നു പരിശോധന. പാണ്ടിക്കാട് നിന്ന് ഫാസിസ്റ്റ് വിരുദ്ധ മുന്നണി, പുരോഗമന യുവജന പ്രസ്ഥാനം എന്നിവയുടെ നോട്ടീസുകളും ലഘു ലേഖയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. സി പി റഷീദിന്റെ ഫോണും എന്‍ഐഎ സംഘം പിടിച്ചെടുത്തിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com