'നിശബ്ദത ദുരൂഹം'; കെഎസ്ഐഡിസിക്കെതിരെ കേന്ദ്രം

നിശ്ചിത സമയപരിധിക്കുള്ളില്‍ മറുപടി നല്‍കിയില്ല. കെഎസ്ഐഡിസിയുടെ നടപടികളില്‍ ദുരൂഹതയെന്നും ആർഒസി സത്യവാങ്മൂലത്തിൽ പറയുന്നു.
'നിശബ്ദത ദുരൂഹം'; കെഎസ്ഐഡിസിക്കെതിരെ കേന്ദ്രം
Updated on

കൊച്ചി: എക്സാലോജിക് – സിഎംആർഎൽ സാമ്പത്തിക ഇടപാട് കേസിൽ കെഎസ്ഐഡിസിക്കെതിരെ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ സത്യവാങ്മൂലം. കെഎസ്ഐഡിസിയുടെ നിശബ്ദത ദുരൂഹമെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് പയുന്നു. ആർഒസിയുടെ കെഎസ്ഐഡിസി നോട്ടീസിന് വിശദീകരണം നല്‍കിയില്ല. നിശ്ചിത സമയപരിധിക്കുള്ളില്‍ മറുപടി നല്‍കിയില്ല. കെഎസ്ഐഡിസിയുടെ നടപടികളില്‍ ദുരൂഹതയെന്നും ആർഒസി സത്യവാങ്മൂലത്തിൽ പറയുന്നു.

കെഎസ്ഐഡിസിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ നടപടി ചോദ്യം ചെയ്ത് നല്‍കിയ മറുപടിയിലാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ മറുപടി. കെഎസ്ഐഡിസിയെ കുറ്റപ്പെടുത്തുന്ന നിലപാടാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ഹൈക്കോടതിയില്‍ സ്വീകരിച്ചത്. ആര്‍ഓസി നോട്ടീസിന് നിശ്ചിത സമയപരിധിക്കുള്ളില്‍ കെഎസ്ഐഡിസി വിശദീകരണം നല്‍കിയില്ല. കെഎസ്ഐഡിസിയുടെ ചില നടപടികളില്‍ ദുരൂഹതയുണ്ട്. സിഎംആര്‍എലിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ കെഎസ്ഐഡിസി അംഗത്വമുണ്ട്. അതിനാല്‍ത്തന്നെ സിഎംആര്‍എലിന്റെ തീരുമാനങ്ങളിലെ ഉത്തരവാദിത്വത്തില്‍ നിന്ന് കെഎസ്ഐഡിസിക്ക് ഒഴിഞ്ഞുമാറാനാവില്ല. സാമ്പത്തിക ഇടപാടുകളുടെ അനന്തരഫലം കെഎസ്ഐഡിസിയെയും ബാധിക്കും. കാര്യങ്ങളില്‍ വ്യക്തത തേടാനാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ശ്രമിക്കുന്നത്. നികുതി അടച്ചതുമായി ബന്ധപ്പെട്ട അന്വേഷണം ആര്‍ഒസിയുടെ പരിധിയില്‍ വരില്ല. സിഎംആര്‍എസുമായി ബന്ധപ്പെട്ട KSIDC ഉത്തരവുകള്‍ അധികാര ദുര്‍വിനിയോഗമാണോ എന്നാണ് പരിശോധിക്കുന്നത്.

ഷോണ്‍ ജോര്‍ജ്ജ് പരാതി നല്‍കുന്നതിന് മുന്‍പും രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് പരാതി ലഭിച്ചിട്ടുണ്ട്. കെഎസ്ഐഡിസിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട കേന്ദ്ര സര്‍ക്കാരിന്റെ നടപടി വസ്തുതാ പരിശോധന മാത്രമാണ്. അന്വേഷണ ഉത്തരവില്‍ കെഎസ്ഐഡിസിക്ക് എതിരെ ആക്ഷേപങ്ങളില്ല. കമ്പനി നിയമപ്രകാരമാണ് അന്വേഷണം. അന്വേഷണം അനിവാര്യമാണ്. അന്വേഷണത്തിനായി നല്‍കിയ നോട്ടീസ് റദ്ദാക്കരുത്. ഷോണ്‍ ജോര്‍ജ്ജിന്റെ ഹര്‍ജിയില്‍ പൊതുതാല്‍പര്യമുണ്ടെന്നുമാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ സത്യവാങ്മൂലം.

കെഎസ്ഐഡിസി നല്‍കിയ ഹര്‍ജിയില്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് നല്‍കിയ സത്യവാങ്മൂലം ഹൈക്കോടതി രേഖകളില്‍ ഇടംനേടിയിരുന്നില്ല. ഇതേത്തുടര്‍ന്ന് കെഎസ്ഐഡിസിയുടെ ഹര്‍ജി ഈ മാസം 26ന് പരിഗണിക്കാന്‍ വേണ്ടി മാറ്റി. ഇതിന് പിന്നാലെയാണ് കെഎസ്ഐഡിസിയെ കുറ്റപ്പെടുത്തുന്ന രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ സത്യവാങ്മൂലം പുറത്തുവന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com