എല്‍ഡിഎഫ് സാധ്യതാ പട്ടികയില്‍ കെ വി തോമസിന്റെ മകളും; സാമുദായിക ഫോര്‍മുല തുണക്കുമോ?

എല്‍ഡിഎഫ് സാധ്യതാ പട്ടികയില്‍ കെ വി തോമസിന്റെ മകളും; സാമുദായിക ഫോര്‍മുല തുണക്കുമോ?

കാല്‍ നൂറ്റാണ്ടായി വനിതകളെ സംഘടിപ്പിച്ചു കൊണ്ട് ചെറുകിട സംരംഭങ്ങള്‍ നടത്തുകയാണ് രേഖ തോമസ്
Published on

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ എല്‍ഡിഎഫ് പരിഗണിക്കുന്ന പേരുകളില്‍ കെ വി തോമസിന്റ മകള്‍ രേഖാ തോമസും. കാല്‍ നൂറ്റാണ്ടായി വനിതകളെ സംഘടിപ്പിച്ചു കൊണ്ട് ചെറുകിട സംരംഭങ്ങള്‍ നടത്തുകയാണ് രേഖ തോമസ്. ചെറുകിട സംരംഭകയും ഓള്‍ കേരളാ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമാണ് രേഖ.

എറണാകുളത്ത് മേയര്‍ എം അനികുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ സജീവ പരിഗണനയില്‍ ഉണ്ടെങ്കിലും വനിതാ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ തീരുമാനിച്ചാല്‍ രേഖയ്ക്ക് നറുക്ക് വീണേക്കും. സമുദായ ഫോര്‍മുലയും കെ വി തോമസിന്റെ വ്യക്തിബന്ധങ്ങളും ഗുണം ചെയ്യുമെന്നാണ് സിപിഐഎമ്മിന്റെ കണക്കുകൂട്ടല്‍.

മുഖ്യധാരാ രാഷ്ട്രീയത്തിന് പരിചിതയല്ലെങ്കിലും ചെറുകിട വിതരണ വ്യാപര മേഖലയിലെ സജീവസാന്നിധ്യമാണ് രേഖാ തോമസ്. ഓള്‍ കേരള ഡിസ്ട്രിബൂട്ടേഴ്‌സ് അസോസിയേഷന്‍ കൊച്ചി യൂണിറ്റ് പ്രസിഡന്റ് കൂടിയാണ് രേഖ. രാഷ്ട്രീയത്തില്‍ ഇതുവരെ സജീവമായിട്ടില്ലെങ്കിലും ഇഷ്ട വിഷയങ്ങളിലൊന്നാണ് രാഷ്ട്രീയമെന്ന് അവര്‍ പറയുന്നു. എംബിഎ ബിരുദധാരിയായ രേഖ പ്രൊഫ കെ വി തോമസിന്റെ മൂന്നു മക്കളില്‍ രണ്ടാമത്തെയാളാണ്.

logo
Reporter Live
www.reporterlive.com