റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ: ആറ്റിങ്ങൽ യുഡിഎഫ് നിലനിർത്തും

പിണറായി വിജയൻ സർക്കാരിൻ്റെ പ്രവർത്തനം ശരാശരിയെന്ന അഭിപ്രായക്കാരാണ് സർവ്വെയിൽ പങ്കെടുത്ത 32.5 ശതമാനം ആളുകളും
റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ: ആറ്റിങ്ങൽ യുഡിഎഫ് നിലനിർത്തും
Updated on

ആറ്റിങ്ങൽ യുഡിഎഫ് നിലനിർത്തുമെന്ന് പ്രവചിച്ച് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ. 2019ലെ വിജയം യുഡിഎഫ് ആവർത്തിക്കുമെന്നാണ് സർവ്വെയിൽ പങ്കെടുത്ത ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. ആറ്റിങ്ങലിൽ യുഡിഎഫ് വിജയം ആവർത്തിക്കുമെന്ന് സർവ്വെയിൽ പങ്കെടുത്ത 37.7 ശതമാനം ആളുകളും അഭിപ്രായപ്പെടുമ്പോൾ 31.4 ശതമാനം എൽഡിഎഫ് വിജയിക്കുമെന്നാണ് അഭിപ്രായപ്പെടുന്നത്. ബിജെപി വിജയിക്കുമെന്ന് 28.2 ശതമാനം പേർ അഭിപ്രായപ്പെട്ടു. അറിയില്ലെന്ന് 2.7 പേരും അഭിപ്രായപ്പെട്ടു. 2024 ജനുവരി 28 മുതൽ ഫെബ്രുവരി എട്ട് വരെയുള്ള ജനാഭിപ്രായങ്ങളാണ് സർവെയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ 19223 വോട്ടർമാർ പങ്കാളികളായ സാമ്പിൾ സർവെയിലൂടെയാണ് മണ്ഡലത്തിലെ ജനങ്ങളുടെ അഭിപ്രായം ക്രോഡീകരിച്ചിരിക്കുന്നത്.

സിറ്റിങ്ങ് എം പിയുടെ പ്രവർത്തനം ശരാശരിയെന്ന് 45.5 ശതമാനം പേർ അഭിപ്രായപ്പെട്ടു. മോശമെന്ന് 21.1 ശതമാനവും വളരെ മോശമെന്ന് 8.2 ശതമാനവും അഭിപ്രായപ്പെട്ടു. മികച്ചതെന്ന് 17 ശതമാനവും വളരെ മികച്ചതെന്ന് 5 ശതമാനവും അഭിപ്രായപ്പെട്ടു. അറിയില്ല, അഭിപ്രായമില്ലെന്ന് അഭിപ്രായപ്പെട്ടത് 3.2 ശതമാനമാണ്.

പിണറായി വിജയൻ സർക്കാരിൻ്റെ പ്രവർത്തനം ശരാശരിയെന്ന അഭിപ്രായക്കാരാണ് സർവ്വെയിൽ പങ്കെടുത്ത 32.5 ശതമാനം ആളുകളും. വളരെ മോശമെന്ന് സർവ്വെയിൽ പങ്കെടുത്ത 22.9 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ 22.1 ശതമാനം സർക്കാരിൻ്റെ പ്രവർത്തനം മോശമെന്ന അഭിപ്രായക്കാരാണ്. സർക്കാർ മികച്ചതാണെന്ന് അഭിപ്രായമുള്ളത് 17.4 ശതമാനത്തിനാണ്. 4.5 ശതമാനം പിണറായി വിജയൻ സർക്കാരിൻ്റെ പ്രവർത്തനം വളരെ മികച്ചതെന്നും അഭിപ്രായപ്പെടുന്നു. 0.6 ശതമാനം അറിയില്ലെന്ന് അഭിപ്രായമാണ് പങ്കുവെച്ചത്.

പിണറായി സർക്കാരിൻ്റെ രണ്ടാമൂഴം മോശമെന്നാണ് 72.3 ശതമാനത്തിൻ്റെയും അഭിപ്രായം. രണ്ട് സർക്കാരും ഒരുപോലെയെന്ന് 20.2 ശതമാനം അഭിപ്രായപ്പെട്ടു. നിലവിലെ സർക്കാർ നേരത്തെക്കാൾ മെച്ചപ്പെട്ടു എന്ന അഭിപ്രായമുള്ളത് 5.2 ശതമാനത്തിനാണ്. അറിയില്ലെന്ന് 2.3 ശതമാനവും അഭിപ്രായപ്പെട്ടു.

പ്രതിപക്ഷത്തിൻ്റെ പ്രകടനം ശരാശരിയെന്ന് അഭിപ്രായ സർവ്വെയിൽ പങ്കെടുത്ത 44.5 ശതമാനം പറയുന്നു. പ്രകടനം മോശമെന്ന് 26.1 ശതമാനവും വളരെ മോശമെന്ന് 16.9 ശതമാനവും അഭിപ്രായപ്പെടുന്നു. പ്രതിപക്ഷത്തിൻ്റെ പ്രകടനത്തിന് മികച്ചതെന്ന മാർക്ക് നൽകുന്ന 10.2 ശതമാനവും വളരെ മികച്ചതെന്ന് അംഗീകരിക്കുന്ന 1.2 ശതമാനവുമുണ്ട്. അറിയില്ലെന്ന് 1.1 ശതമാനമാണ് അഭിപ്രായപ്പെടുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൻ്റെ ജനഹിതം അറിയുന്നതിന് വേണ്ടി തയ്യാറാക്കിയതാണ് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവെ. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെയും ജനവികാരം പ്രതിഫലിക്കുന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ചാണ് റിപ്പോർട്ടർ ടിവിയുടെ സർവെ തയ്യാറാക്കിയിരിക്കുന്നത്. ആറ്റിങ്ങൽ മണ്ഡലത്തിലെ ജനങ്ങൾ പ്രതികരിച്ച ചോദ്യാവലിയും സർവെയിൽ പങ്കെടുത്തവരുടെ അഭിപ്രായങ്ങളും വിശദമായി താഴെവായിക്കാം.

Q

1: എംപിയെ അറിയാമോ?

A

അറിയാം: 97.2 % അറിയില്ല: 2.8 %

Q

2: എങ്ങനെയുണ്ട് എംപി?

A

വളരെ മികച്ചത്: 5% മികച്ചത്: 17% ശരാശരി: 45.5 % മോശം: 21.1% വളരെ മോശം: 8.2 % അറിയില്ല / അഭിപ്രായമില്ല: 3.2%

Q

3: വോട്ട് എന്തിന്?

A

സ്ഥാനാർത്ഥിയുടെ വ്യക്തിത്വം: 19.6 %

അയോധ്യ ക്ഷേത്ര നിർമ്മാണം: 5.6 %

വികസന പ്രവർത്തനങ്ങൾ: 29.2 %

അഴിമതി: 6.5%

വിലക്കയറ്റം: 11.9%

തൊഴിലില്ലായ്മ:7.7 %

രാജ്യസുരക്ഷ: 18.5%

അറിയില്ല: 1 %

Q

4: ആരാകണം പ്രധാനമന്ത്രി?

A

രാഹുൽ ഗാന്ധി: 36.3 %

നരേന്ദ്ര മോദി: 44.7%

മല്ലികാർജുൻ ഖർഗേ: 2.3%

ശശി തരൂർ: 10.1%

കെജ്‌രിവാൾ - 1%

മമതാ ബാനർജി - 1%

അറിയില്ല: 4.6%

Q

5: എങ്ങനെയുണ്ട് മോദി സർക്കാർ?

A

വളരെ മികച്ചത്: 15.6%

മികച്ചത്: 26%

ശരാശരി: 37.6%

മോശം: 12.5%

വളരെ മോശം: 7.3 %

അറിയില്ല / അഭിപ്രായമില്ല: 1%

Q

6: എങ്ങനെയുണ്ട് പിണറായി സർക്കാർ?

A

വളരെ മികച്ചത്: 4.5%

മികച്ചത്: 17.4%

ശരാശരി: 32.5%

മോശം: 22.1%

വളരെ മോശം: 22.9%

അറിയില്ല: 0.6%

Q

7: എങ്ങനെയുണ്ട് രണ്ടാമൂഴം?

A

മെച്ചപ്പെട്ടു: 5.2 %

ഒരു പോലെ: 20.2 %

മോശമായി: 72.3%

അറിയില്ല: 2.3%

Q

8: എങ്ങനെയുണ്ട് പ്രതിപക്ഷം?

A

വളരെ മികച്ചത്: 1.2 %

മികച്ചത്: 10.2%

ശരാശരി: 44.5%

മോശം: 26.1 %

വളരെ മോശം: 16.9 %

അറിയില്ല: 1.1%

Q

9: നവകേരള സദസ്സ് ആവശ്യമോ?

A

ആവശ്യമായിരുന്നു: 22.8%

ആവശ്യമായിരുന്നില്ല: 71%

അറിയില്ല: 6.2%

Q

10: കാശില്ലാ കാരണമെന്ത്?

A

സംസ്ഥാന സർക്കാരിന്‍റെ പരാജയം: 46.8%

കേന്ദ്ര സർക്കാർ നയങ്ങൾ: 26.9%

അറിയില്ല: 26.3%

Q

11: ആയുധമാക്കുന്നോ കേന്ദ്ര ഏജൻസികളെ?

A

ഉണ്ട്: 26.6 %

ഇല്ല: 42.5 %

അറിയില്ല: 30.9 %

Q

12: ഇന്ത്യ പിടിക്കുമോ 'ഇൻഡ്യ'?

A

വലിയ നേട്ടമുണ്ടാക്കും: 4.6 %

മെച്ചപ്പെട്ട പ്രകടനം: 41.2 %

ഒരു മാറ്റവും ഉണ്ടാക്കില്ല: 33.2%

നിലവിലേതിനേക്കാൾ മോശമായി: 8.1%

വളരെ വലിയ നഷ്ടമുണ്ടാക്കും: 8.7%

അറിയില്ല: 4.2%

Q

13: ആരാകണം മുഖ്യമന്ത്രി?

A

ശശി തരൂർ: 18.2%

കെ കെ ശൈലജ: 17.0%

പിണറായി വിജയൻ: 16.5%

വി ഡി സതീശൻ: 16.5%

സുരേഷ് ഗോപി: 16%

രമേശ് ചെന്നിത്തല: 5.4%

കെ സുധാകരൻ: 4.5%

കെ സുരേന്ദ്രൻ: 2%

കെ സി വേണുഗോപാൽ: 2%

അറിയില്ല: 1.9

Q

14: വിജയസാധ്യത ആർക്ക്?

A

യു ഡി എഫ്: 37.7%

എൽ ഡി എഫ്: 31.4%

ബി ജെ പി: 28.2%

അറിയില്ല: 2.7%

Related Stories

No stories found.
logo
Reporter Live
www.reporterlive.com