പിടിതരാതെ ബേലൂർ മഖ്ന; ദൗത്യം ആറാം ദിവസത്തില്‍, ആന ആലത്തൂർ കാളിക്കൊല്ലി വനമേഖലയിലെന്ന് വിവരം

അഞ്ചു ദിവസം പൂർത്തിയായ ദൗത്യത്തിൽ വലിയ വെല്ലുവിളികളാണ് ദൗത്യസംഘം നേരിടുന്നത്. നിലവിൽ കേരള കർണാടക അതിർത്തിയിലെ ആലത്തൂർ കാളിക്കൊല്ലി ഭാഗത്താണ് ബേലൂർ മഗ്നയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
പിടിതരാതെ ബേലൂർ മഖ്ന; ദൗത്യം ആറാം ദിവസത്തില്‍, ആന ആലത്തൂർ കാളിക്കൊല്ലി വനമേഖലയിലെന്ന് വിവരം
Updated on

മാനന്തവാടി: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ആറാം ദിനവും തുടരും. ബേലൂർ മഗ്ന ആലത്തൂർ കാളിക്കൊല്ലി വനമേഖലയിൽ ഉള്ളതായാണ് വനം വകുപ്പിന് ലഭിച്ച വിവരം. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വനപാലകരും, റവന്യു അധികൃതരും അറിയിച്ചു.

അഞ്ചു ദിവസം പൂർത്തിയായ ദൗത്യത്തിൽ വലിയ വെല്ലുവിളികളാണ് ദൗത്യസംഘം നേരിടുന്നത്. നിലവിൽ കേരള കർണാടക അതിർത്തിയിലെ ആലത്തൂർ കാളിക്കൊല്ലി ഭാഗത്താണ് ബേലൂർ മഗ്നയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. പുഞ്ചവയൽ വനഭാഗത്ത് നിന്നും ബേവൂർ ചെമ്പകൊല്ലി റോഡ്‌ ക്രോസ് ചെയതാണ് ആന ഇവിടെ എത്തിയത് ആനയെ ട്രാക്ക് ചെയ്യാനുള്ള സംഘം രാവിലെ വനത്തിലേക്ക് തിരിക്കും. റേഡിയോ കോളർ സിഗ്നൽ ലഭിക്കുന്ന മുറക്ക് മയക്കുവെടി വെക്കാനുള്ള സംഘവും കാടുകയറും.

ചെമ്പകമൂല, വെള്ളാരംകുന്ന്, കാളിക്കൊല്ലി പ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിർദേശം നൽകി. ഇന്നലെ രണ്ടു തവണ ആനയുടെ അടുത്ത് വനംവകുപ്പ് സംഘം എത്തിയിരുന്നു. എന്നാൽ മയക്കുവെടി വെയ്ക്കാനുള്ള ശ്രമം വിജയിച്ചില്ല. മുള്ള് പടർന്ന അടിക്കാടാണ് ആനയെ പിടികൂടാനുള്ള ദൗത്യത്തെ ബാധിക്കുന്നത്. ആന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ ഇന്നലെ രാത്രിയും വനം വകുപ്പ് പ്രദേശത്ത് കോമ്പിംഗ് നടത്തിയിരുന്നു.

ആനയെ പിടികൂടാത്തതിൽ ജനങ്ങൾക്ക് അസംതൃപ്തിയുണ്ട്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്യുന്ന ഇടങ്ങളിൽ വൻ പോലീസ് സന്നാഹത്തെയാണ് വിന്യസിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com