ഐഎസ്ആര്‍ഒ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം ഇന്‍സാറ്റ്-3 ഡിഎസ് വിക്ഷേപിച്ചു

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽ വൈകീട്ട് 5.35നാണ് ഉപഗ്രഹത്തിന്റെ വിക്ഷേപണം നടന്നത്
ഐഎസ്ആര്‍ഒ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം 
ഇന്‍സാറ്റ്-3 ഡിഎസ് വിക്ഷേപിച്ചു
Updated on

തിരുവനന്തപുരം: ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം ഇൻസാറ്റ് 3 ഡിഎസ് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽ വൈകീട്ട് 5.35നാണ് ഉപഗ്രഹത്തിന്റെ വിക്ഷേപണം നടന്നത്. കാലാവസ്ഥ പ്രവചനം, പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പ്, കാട്ടു തീ തിരിച്ചറിയൽ, മേഘങ്ങളുടെ സഞ്ചാരം, സമുദ്രത്തിലെ മാറ്റങ്ങൾ തിരിച്ചറിയുക തുടങ്ങിയവയ്ക്ക് ഉപ​ഗ്രഹം മുതൽക്കൂട്ട് ആകുമെന്ന പ്രതീക്ഷയിലാണ് ഐഎസ്ആർഒ.

ഐഎസ്ആര്‍ഒയുടെ വിക്ഷേപണവാഹനമായ ജിഎസ്എൽവി എഫ് 14 റോക്കറ്റ് ഉപയോ​ഗിച്ചാണ് വിക്ഷേപണം നടത്തിയിരിക്കുന്നത്. ജിഎസ്എൽവിയുടെ 16-ാമത്തെ വിക്ഷേപണമാണിത്. ഉപഗ്രഹത്തിന് 2,274 കിലോഗ്രാം ഭാരമുണ്ട്. നിർമ്മാണ, വിക്ഷേപണ ചെലവ് 480 കോടി രൂപയാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.05ന് 27.5 മണിക്കൂർ നീണ്ട കൗണ്ട് ഡൗൺ തുടങ്ങിയിരുന്നു. കൗണ്ട് ഡൗൺ പൂർത്തിയാവുന്നതിനിടെ റോക്കറ്റിന്റെ അവസാനവട്ട സുരക്ഷാപരിശോധനകൾ പൂർത്തിയാക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com