സിപിഐഎമ്മിന് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് കിറ്റെക്‌സ് ഗ്രൂപ്പ്; മര്യാദയെന്ന് സാബു എം ജേക്കബ്

സര്‍ക്കാരുമായി നിരന്തരം കൊമ്പുകോര്‍ത്ത കമ്പനി മുപ്പത് ലക്ഷം രൂപയാണ് ചെക്ക് വഴി സിപിഐഎമ്മിന് നല്‍കിയത്.
സിപിഐഎമ്മിന് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് കിറ്റെക്‌സ് ഗ്രൂപ്പ്; മര്യാദയെന്ന് സാബു എം ജേക്കബ്
Updated on

കൊച്ചി: 2022-23 സാമ്പത്തിക വര്‍ഷം സിപിഐഎമ്മിന് കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് കിറ്റെക്‌സ് ഗ്രൂപ്പ്. സംഭാവന നല്‍കിയവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി സിപിഐഎം തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം ഉള്ളത്. സര്‍ക്കാരുമായി നിരന്തരം കൊമ്പുകോര്‍ത്ത കമ്പനി മുപ്പത് ലക്ഷം രൂപയാണ് ചെക്ക് വഴി സിപിഐഎമ്മിന് നല്‍കിയത്.

ദേശീയ തലത്തില്‍ രണ്ടാമതാണ് കിറ്റെക്‌സ്. 20,000 രൂപയ്ക്ക് മുകളില്‍ സംഭാവന നല്‍കിയവരുടെ വിവരങ്ങളാണ് പുറത്ത് വിടുക. 6.2 കോടി രൂപയാണ് സിപിഐഎമ്മിന് സംഭാവനയായി ലഭിച്ചത്. സിഐടിയു സംസ്ഥാന കമ്മിറ്റിയാണ് ദേശീയ തലത്തില്‍ രണ്ടാംസ്ഥാനത്ത്. കേരളത്തില്‍ നിന്നും വ്യക്തികള്‍, സ്വര്‍ണവ്യാപാരികള്‍, ബില്‍ഡര്‍മാര്‍ എന്നിവരില്‍ നിന്നാണ് സിപിഐഎമ്മിന് ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത്.

സിപിഐഎമ്മിന് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് കിറ്റെക്‌സ് ഗ്രൂപ്പ്; മര്യാദയെന്ന് സാബു എം ജേക്കബ്
'എന്ത് വേണം എന്ന് ഡോക്ടര്‍മാരാണ് നിശ്ചയിക്കുന്നത്';പോളിന് ചികിത്സ വൈകിയെന്ന പരാതിയില്‍ ആരോഗ്യമന്ത്രി

അതേസമയം സാമാന്യ മര്യാദയുടെ പേരിലാണ് സിപിഐഎമ്മിന് സംഭാവന നല്‍കിയതെന്ന് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് പ്രതികരിച്ചു. 'അവരെ പേടിയുള്ളത് കൊണ്ടല്ല സംഭാവന നല്‍കിയത്. സാമാന്യ മര്യാദയുടെ പേരിലാണ്. സംഭാവന നല്‍കിയ ശേഷവും ഞങ്ങള്‍ക്ക് നേരെ വരുന്നുണ്ടെങ്കില്‍ അവരുടെ തത്വങ്ങളെയാണ് ചോദ്യം ചെയ്യേണ്ടത്' - സാബു എം ജേക്കബ് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com