പത്തനംതിട്ട: ഏഴംകുളം ക്ഷേത്രത്തില് തൂക്കം വഴിപാടിനിടെ കുഞ്ഞ് താഴെ വീണ് പരിക്കേറ്റ സംഭവത്തില് പൊലീസ് സ്വമേധയാ കേസെടുത്തു. തൂക്കവില്ലിലെ തൂക്കക്കാരന് അടൂര് സ്വദേശി സിനുവിനെ പ്രതി ചേര്ത്താണ് കേസെടുത്തത്. സിനുവിന്റെ അശ്രദ്ധകൊണ്ടാണ് കുഞ്ഞ് വീണ് പരിക്കേറ്റതെന്നാണ് എഫ്ഐആര്.
ശനിയാഴ്ച്ച രാത്രിയായിരുന്നു സംഭവം. മാതാപിതാക്കള് വഴിപാടായാണ് തൂക്കം നടത്തിയത്. കുഞ്ഞ് ആശുപത്രിയില് ചികില്സയിലാണ്. ആരോഗ്യനിലയില് ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതര് അറിയിച്ചു.
സംഭവത്തില് സംസ്ഥാന ബാലാവകാശ കമ്മീഷന് നടപടി എടുക്കാന് നിര്ദ്ദേശം നല്കി. ജില്ല ശിശു സംരക്ഷണ സമിതിയോടാണ് നടപടിയെടുക്കാന് നിര്ദേശം നല്കിയത്.