ഭൂമിക്ക് വേണ്ടി സമരം ചെയ്തു; ആദിവാസി മൂപ്പനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്ന് പരാതി

സമരം ചെയ്യുന്ന സ്ഥലത്തു നിന്ന് മാറാന്‍ ആവശ്യപ്പെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മൂപ്പന്‍
Representative Image
Representative Image
Updated on

തൃശൂര്‍: ഭൂമിക്ക് വേണ്ടി സമരം ചെയ്ത ആദിവാസി മൂപ്പനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്ന് പരാതി. അതിരപ്പിള്ളി മലക്കപ്പാറ വീരന്‍കുടി ഊര് മൂപ്പന്‍ വീരന് മര്‍ദ്ദനമേറ്റെന്നാണ് പരാതി. പരുക്കേറ്റ മൂപ്പനെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഊരിലുള്ളവര്‍ക്ക് മലക്കപ്പാറയ്ക്കടുത്ത് ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട്ട് മൂപ്പന്റെ നേതൃത്വത്തില്‍ നാല് ദിവസമായി സമരം ചെയ്തു വരികയായിരുന്നു. സമരം ചെയ്യുന്ന സ്ഥലത്തു നിന്ന് മാറാന്‍ ആവശ്യപ്പെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മൂപ്പന്‍ പറഞ്ഞു. വീരന്‍കുടി ഊരിലുള്ളവര്‍ക്ക് മലക്കപ്പാറക്കടുത്ത് സ്ഥലം അനുവദിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും തുടര്‍ നടപടിയുണ്ടായിരുന്നില്ല.

Representative Image
റിപ്പോര്‍ട്ടര്‍ മെഗാ പ്രീപോള്‍ സര്‍വ്വെ: തൃശൂരില്‍ ഇഞ്ചോടിഞ്ച്, നൂലിഴ മുന്നില്‍ യുഡിഎഫ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com