സ്ഥാനാർത്ഥിയാകാൻ ആരും സമീപിച്ചിട്ടില്ല, പാർട്ടിയോട് സ്ഹേഹവും ബഹുമാനവും; പി എസ് ശ്രീധരൻപിള്ള

'സ്ഥാനാർത്ഥി നിർണയത്തിൽ സാമുദായിക സംഘടനകളുടെ അഭിപ്രായം വിലപ്പെട്ടതാണ്'
സ്ഥാനാർത്ഥിയാകാൻ ആരും സമീപിച്ചിട്ടില്ല, പാർട്ടിയോട് സ്ഹേഹവും ബഹുമാനവും; പി എസ് ശ്രീധരൻപിള്ള
Updated on

കോഴിക്കോട്: പത്തനംതിട്ടയിൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച അഭ്യൂഹങ്ങളിൽ പ്രതികരണവുമായി ബിജെപി നേതാവ് പി എസ് ശ്രീധരൻപിള്ള. തന്നെ ആരും സമീപിച്ചിട്ടില്ലെന്നും ആരുമായി ചർച്ച ചെയ്തിട്ടില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. പ്രധാന സഭകൾ ഡൽഹിയിൽ ചില അഭിപ്രായങ്ങൾ പങ്കുവെച്ചു എന്നറിഞ്ഞു. ഈ നിമിഷം വരെ ഒരറിവും ലഭിച്ചിട്ടില്ല. ബിജെപി സംസ്ഥാന നേതൃത്വത്തോടാണ് അന്വേഷിക്കേണ്ടത്. ആരും ഇതേക്കുറിച്ച് ഒന്നും ചോദിച്ചിട്ടില്ല.

സ്ഥാനാർത്ഥി നിർണയത്തിൽ സാമുദായിക സംഘടനകളുടെ അഭിപ്രായം വിലപ്പെട്ടതാണ്. പാർട്ടിയിൽ സ്ഥാനം വേണം എന്ന് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. പാർട്ടിയോട് എന്നും സ്നേഹവും ബഹുമാനവും മാത്രമാണുള്ളത്. ശ്രീധരൻ പിള്ളയുടെ വാക്കുകൾ. പത്തനംതിട്ടയിൽ കാണാമോ എന്ന ചോദ്യത്തിന് ഗവർണറായി കാണുന്നതിൽ കുഴപ്പമുണ്ടോ എന്നായിരുന്നു ശ്രീധരൻ പിള്ളയുടെ മറു ചോദ്യം.

സ്ഥാനാർത്ഥിയാകാൻ ആരും സമീപിച്ചിട്ടില്ല, പാർട്ടിയോട് സ്ഹേഹവും ബഹുമാനവും; പി എസ് ശ്രീധരൻപിള്ള
തിയറ്ററുകളൊന്നും സമരത്തിലല്ല, അങ്ങനെ വ്യാഖ്യാനിക്കരുത്, ആവശ്യങ്ങൾ അംഗീകരിക്കണം; ഫിയോക് പ്രസിഡന്റ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com