എറണാകുളം-അങ്കമാലി അതിരൂപത കുർബാന തർക്കം: ഇടയലേഖനമിറക്കി മേജർ ആർച്ച് ബിഷപ് റാഫേൽ തട്ടിൽ

മാർച്ച് 10 ന് പള്ളികളിൽ ഇടയ ലേഖനം വായിക്കാനും നിർദ്ദേശമുണ്ട്
എറണാകുളം-അങ്കമാലി അതിരൂപത കുർബാന തർക്കം: ഇടയലേഖനമിറക്കി മേജർ ആർച്ച് ബിഷപ് റാഫേൽ തട്ടിൽ
Updated on

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത കുർബാനതർക്കത്തിൽ ഇടയലേഖനമിറക്കി മേജർ ആർച്ച് ബിഷപ് റാഫേൽ തട്ടിൽ. സിറോ മലബാർ സഭയുടെ ആർച്ച് ബിഷപ്പായി ചുമതലയേറ്റത്തിനു ശേഷം ആദ്യമായാണ് ബിഷപ് റാഫേൽ തട്ടിൽ ഇടയലേഖനമിറക്കുന്നത്. പുതിയ തിരഞ്ഞെടുപ്പിനായി സ​ഹകരിച്ച എല്ലാവർക്കും അദ്ദേഹം നന്ദി പറയുകയും ചെയ്തു.

മാർപാപ്പയുടെ നിർദ്ദേശത്തിൽ നിന്ന് പിന്നോട്ട് പോകാനാകില്ലെന്ന് ഇടയലേഖനത്തില്‍ പറയുന്നുണ്ട്. മാർപാപ്പയുടെ നിർദ്ദേശം എല്ലാവരും അനുസരിക്കണം. ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട പ്രതിന്ധികള്‍ പരിഹരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാമെന്നും ഇടയലേഖനത്തിലുണ്ട്. മാർച്ച് 10ന് പള്ളികളിൽ ഇടയ ലേഖനം വായിക്കാനും നിർദ്ദേശം.

സഭയിൽ ഐക്യം സംജാതമാക്കാൻ നടത്തുന്ന പരിശ്രമങ്ങളോട് എല്ലാവരും ആത്മാർഥമായി സഹകരിക്കണം. കുർബാന ക്രമത്തിന് സിനഡു തീരുമാനിച്ച ഏകീകൃതരൂപം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പയുടെ നിർദേശങ്ങൾ എല്ലാവരും അനുസരിക്കണമെന്നും ഇടയ ലേഖനത്തിൽ പറയുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com