കേരള-കേന്ദ്ര സർവകലാശാലയിലെ ലൈംഗികാതിക്രമ കേസ്; അധ്യാപകനെ തിരിച്ചെടുത്തതിനെതിരെ പ്രതിഷേധം

എസ്എഫ്ഐ പ്രവർത്തകർ വൈസ് ചാൻസലറുടെ ഓഫീസ് ഉപരോധിച്ചു

dot image

കാസർകോട്: കാസർകോട് കേരള-കേന്ദ്ര സർവകലാശാലയിൽ ലൈംഗികാതിക്രമ കേസിൽ ആരോപണ വിധേയനായ പ്രൊഫസർ ഇഫ്തിക്കർ അഹമ്മദിനെ തിരിച്ചെടുത്തതിനെതിരെ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം. എസ്എഫ്ഐ പ്രവർത്തകർ വൈസ് ചാൻസലറുടെ ഓഫീസ് ഉപരോധിച്ചു. അധ്യാപകൻ്റെ അടച്ചിട്ടിരിക്കുന്ന ഓഫീസ് വാതിലിൽ 'ഗെറ്റ് ഔട്ട് ഇഫ്തിഖാർ' എന്ന് എഴുതിയ പോസ്റ്റർ ഒട്ടിച്ചായിരുന്നു എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചത്.

പെരിന്തല്മണ്ണയില് വീണ്ടും പുലി; ഉടമസ്ഥന്റെ മുന്നില് വെച്ച് ആടിനെ ആക്രമിച്ചു

എബിവിപി പ്രവർത്തകരും പ്രതിഷേധം നടത്തി. രജിസ്ട്രാർ എം മുരളീധരൻ നമ്പ്യാരുടെ കാർ എബിവിപി പ്രവർത്തകർ തടഞ്ഞു. ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ അന്വേഷണത്തിന് ശേഷമാണ് സസ്പെൻഷനിലായിരുന്ന ഇഫ്തിഖാർ അഹ്മദിനെ തിരിച്ചെടുക്കാൻ വൈസ് ചാൻസലർ കെ സി ബൈജു ഉത്തരവിട്ടത്. ഇംഗ്ലീഷ് വിഭാഗം ഒന്നാം വർഷ പിജി വിദ്യാർഥികളുടെ ക്ലാസുകളിൽ അശ്ലീല സംഭാഷണം നടത്തിയെന്നും നവംബർ 13 ന് പരീക്ഷ എഴുതുന്നതിനിടെ ക്ലാസിൽ ബോധരഹിതയായി വീണ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുമെന്നുമായിരുന്നു അധ്യാപകനെതിരെയുള്ള പരാതി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us