
കൊച്ചി : മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ച എറണാകുളം ജില്ലാ കമ്മിറ്റിയെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി കോടതി തള്ളി. അഹമ്മദ് കബീർ വിഭാഗമാണ് എറണാകുളം പ്രിൻസിപ്പൽ മുൻസിഫ് കോടതിയില് ഹർജി സമർപ്പിച്ചത്.
ഹർജി തള്ളിയതോടെ അഹമ്മദ് കബീർ വിഭാഗത്തിന്റെ അവസാനത്തെ പ്രതീക്ഷയും നഷ്ടപ്പെട്ടിരിക്കുകയാണ്. മുസ്ലിം ലീഗ് നിയമാവലി പ്രകാരം സംസ്ഥാന പ്രസിഡന്റിന് ആവശ്യഘട്ടത്തിൽ കീഴ്കമ്മിറ്റികൾ പ്രഖ്യാപിക്കാനുള്ള അധികാരം ഉണ്ടെന്ന് കോടതി കണ്ടെത്തി.
ജില്ല ആസ്ഥാന മന്ദിര നിർമ്മാണ ഫണ്ട് തിരിമറിയിൽ കുറ്റക്കാരനായി കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ പ്രസിഡന്റായിരുന്ന ഹംസ പറക്കാട്ടിനെ കഴിഞ്ഞ ദിവസം പാർട്ടി പുറത്താക്കിയിരുന്നു. പുതിയ കമ്മിറ്റിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് മാറ്റരുതെന്ന് ആവശ്യപ്പെട്ടു നൽകിയ 15/2023 നമ്പർ ഉപഹർജിയും കഴിഞ്ഞാഴ്ച്ച കോടതി തള്ളിയിരുന്നു.
ദേശീയഗാനം തെറ്റിച്ചു പാടി പാലോട് രവി; 'പാടല്ലേ, സിഡി ഇടാം' എന്ന് ടി സിദ്ധിഖ്