പേട്ടയിലെ തട്ടിക്കൊണ്ടുപോകല്‍, ലക്ഷ്യം ലൈംഗിക കുറ്റകൃത്യം; കുട്ടി കരഞ്ഞപ്പോൾ വായ മൂടി, ഉപേക്ഷിച്ചു

കുട്ടി കരഞ്ഞപ്പോൾ വായ മൂടിപ്പിടിച്ചു. ഇതോടെ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു. പിന്നാലെ പ്രതി കുട്ടിയെ ഓടയിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
പേട്ടയിലെ തട്ടിക്കൊണ്ടുപോകല്‍, ലക്ഷ്യം ലൈംഗിക കുറ്റകൃത്യം; കുട്ടി കരഞ്ഞപ്പോൾ വായ മൂടി, ഉപേക്ഷിച്ചു
Updated on

തിരുവനന്തപുരം: പേട്ടയിൽ നിന്ന് രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതിയുടെ ലക്ഷ്യം ലൈം​ഗികമായി ഉപയോ​ഗിക്കലായിരുന്നുവെന്ന് പൊലീസ്. ഇതിനായാണ് കുട്ടിയെ ഉറങ്ങിക്കിടന്നിടത്തുനിന്ന് തട്ടിക്കൊണ്ടുപോയത്. കുട്ടി കരഞ്ഞപ്പോൾ വായ മൂടിപ്പിടിച്ചു. ഇതോടെ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു. പിന്നാലെ പ്രതി കുട്ടിയെ ഓടയിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

അലഞ്ഞുതിരിഞ്ഞു നടക്കുന്ന വ്യക്തിയായ ഇയാൾ മറ്റൊരു പോക്സോ കേസിൽ പ്രതിയാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് രണ്ട് ദിവസം മുമ്പാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. ബ്രഹ്മോസിന് സമീപത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് പ്രതിയിലേക്കെത്താൻ പൊലീസിനെ സഹായിച്ചത്. പുതപ്പുകൊണ്ട് മൂടി ഒരാൾ പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അലഞ്ഞുതിരിഞ്ഞുനടക്കുന്ന ആളാണെന്നതടക്കമുള്ള വിവരങ്ങൾ വ്യക്തമായത്. പ്രതിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിശദവിവരങ്ങൾ വൈകുന്നേരം ആറ് മണിക്ക് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാ​ഗരാജു മാധ്യമങ്ങളെ അറിയിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. കൊല്ലത്ത് നിന്നാണ് പ്രതി പിടിയിലായത്. ഡിസിപി നിതിൻ രാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.

രണ്ടാഴ്ച മുമ്പാണ് ബിഹാർ സ്വദേശികളുടെ കുഞ്ഞിനെ കാണാതാവുകയും 20 മണിക്കൂറുകൾക്ക് ശേഷം 450 മീറ്ററുകൾക്ക് അപ്പുറം പൊന്തക്കാട്ടിൽ കണ്ടെത്തുകയും ചെയ്തത്. തട്ടിക്കൊണ്ടുപോകൽ മോഷണശ്രമത്തിന്റെ ഭാ​ഗമല്ലെന്ന് അന്നേ പൊലീസ് വ്യക്തമാക്കിയിരുന്നു. സ്വർണമോ വിലകൂടിയ ആഭരണങ്ങളോ ഒന്നും കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നില്ല. കാണാതായി 20 മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തുമ്പോൾ നിർജലീകരണം സംഭവിച്ച് തീരെ അവശയായ നിലയിലായിരുന്നു കുട്ടി. എന്നാൽ, ഏതെങ്കിലും തരത്തിലുള്ള ഉപദ്രവം നേരിട്ടതിന്റെ സൂചനകളുണ്ടായിരുന്നില്ല.

പേട്ടയിലെ തട്ടിക്കൊണ്ടുപോകല്‍, ലക്ഷ്യം ലൈംഗിക കുറ്റകൃത്യം; കുട്ടി കരഞ്ഞപ്പോൾ വായ മൂടി, ഉപേക്ഷിച്ചു
അപരിചിതരായ സ്ത്രീകളെ 'ഡാർലിങ്' എന്ന് വിളിക്കുന്നത് ക്രിമിനൽ കുറ്റം; കൊൽക്കത്ത ഹൈക്കോടതി

Related Stories

No stories found.
logo
Reporter Live
www.reporterlive.com