തൃശൂര്: പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തില് പ്രതികരിക്കാതെ തൃശൂര് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്ത്ഥി സുരേഷ്ഗോപി. തന്നെക്കുറിച്ച് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില് ചോദിക്കാം. പ്രചാരണം ഗംഭീരമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
'എന്നെക്കുറിച്ച് എന്തെങ്കിലും ചോദിക്കാനുണ്ടോ. അത് മാത്രമേ ചോദിക്കാവു. എങ്ങനെയുണ്ട് പ്രചാരണം എന്ന് ചോദിക്കൂ, ഗംഭീരമാണ്. ലുക്ക് എറൗണ്ട്. അണ്ടര്സ്റ്റാന്റ്' എന്നായിരുന്നു പത്മജയുടെ ബിജെപി പ്രവേശത്തോട് സുരേഷ് ഗോപി പ്രതികരിച്ചത്.
പത്മജയുടെ ബിജെപി പ്രവേശത്തോട് തൃശൂരില് സുരേഷ് ഗോപിയുടെ വിജയം ഉറപ്പായെന്ന് അബ്ദുള്ളക്കുട്ടി ആത്മവിശ്വാസം പങ്കുവെച്ചിരുന്നു. അതേസമയം 2021 ലെ തിരഞ്ഞെടുപ്പില് തൃശൂരിലെ ബിജെപി സ്ഥാനാര്ത്ഥിയായിരുന്ന സുരേഷ് ഗോപിയുടെ പണമിടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് കോണ്ഗ്രസ് സ്ഥാനാര്ത്ഥിയായ പത്മജ ആരോപിച്ചിരുന്നു. സുരേഷ് ഗോപിയും ഹെലികോപ്റ്ററിലാണ് തൃശൂരില് വന്നിറങ്ങിയത്. അതില് പൈസ കടത്തിയിരുന്നോയെന്ന് സംശയമുണ്ടെന്നായിരുന്നു ആരോപണം. ഇന് സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില് പത്മജ എത്തുമോയെന്നതിലാണ് കൗതുകം.
ഡല്ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് പത്മജ ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവ്ദേക്കറുടെ വീട്ടിലെത്തി ചര്ച്ചകള് നടത്തിയശേഷമാണ് പത്മജ പാര്ട്ടി ആസ്ഥാനത്തെത്തിയത്.