മലപ്പുറം: ഇത്തവണത്തെ കോൺഗ്രസ് സ്ഥാനാർഥി ലിസ്റ്റ് അടിപൊളിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി ശിഹാബ് തങ്ങൾ. യുഡിഎഫ് അവതരിപ്പിച്ചിരിക്കുന്നത് പാർലമെന്റിൽ എന്തെങ്കിലും ചെയ്യുമെന്ന് ഉറപ്പുള്ള സ്ഥാനാർഥികളെയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ വീണ്ടെടുക്കാൻ ഇൻഡ്യ മുന്നണി സജ്ജമായിക്കഴിഞ്ഞു. ഇന്ത്യ ആര് ഭരിക്കുമെന്ന് ഇൻഡ്യ മുന്നണി തീരുമാനിക്കും. തെക്കേ ഇന്ത്യയാണ് നാളത്തെ ഇന്ത്യ ആരാണ് ഭരിക്കുക എന്ന് തീരുമാനിക്കുക.
യുഡിഎഫ് സ്ഥാനാർഥികളെല്ലാം മുസ്ലിം ലീഗിന്റെയും സ്ഥാനാർഥികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോണ്ഗ്രസിന്റെ സ്ഥാനാര്ഥി പട്ടിക കൂടി വന്നതോടെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരനെ പോലെയായി യുഡിഎഫ് എന്ന് സാദിഖലി തങ്ങള് നേരത്തെ പറഞ്ഞിരുന്നു. തെക്കേ ഇന്ത്യന് സംസ്ഥാനങ്ങളാണ് ഇന്ത്യ ആര് ഭരിക്കണം എന്ന് തീരുമാനിക്കുകയെന്നും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയം മാറ്റ് കൂട്ടി 2024ല് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഷമാ മുഹമ്മദിന് അതൃപ്തി, ഒരു വനിത മാത്രം;'വടകരയില് തൊട്ടടുത്തെ ന്യൂനപക്ഷക്കാരെ പരിഗണിക്കാമായിരുന്നു'ലീഗ് എത്ര മണ്ഡലത്തിലാണ് മത്സരിക്കുന്നത് എന്നാണ് മാധ്യമങ്ങളുടെ സംശയം. ലീഗ് 20 മണ്ഡലങ്ങളിലും മത്സരിക്കുന്നുണ്ട്. എല്ലാവരും ലീഗിന്റെ സ്ഥാനാര്ഥികളാണെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്ഗ്രസിന്റേത് മികച്ച സ്ഥാനാര്ത്ഥി പട്ടികയാണെന്നും ഹൈക്കമാന്റിനെ അഭിനന്ദിക്കുന്നുവെന്നും സാദിഖലി ശിഹാബ് തങ്ങള് കൂട്ടിച്ചേര്ത്തു. ഇനിയും വൈകാതെ പ്രചാരണം തുടങ്ങാനാണ് യുഡിഎഫ് ക്യാമ്പ് തയ്യാറെടുക്കുന്നത്. കഴിഞ്ഞ ദിവസമാണ് കോണ്ഗ്രസ് സ്ഥാനാര്ത്ഥി പട്ടിക പുറത്തുവിട്ടത്.