വന്യ ജീവി ആക്രമണം തടയുന്നതിൽ ഭരണസംവിധാനങ്ങൾ പരാജയം: ഇടയ ലേഖനവുമായി സിറോ മലബാർ സഭ

മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിൻ്റെ ഇടയലേഖനം പള്ളികളിൽ വായിച്ചു
വന്യ ജീവി ആക്രമണം തടയുന്നതിൽ  ഭരണസംവിധാനങ്ങൾ പരാജയം: ഇടയ ലേഖനവുമായി സിറോ മലബാർ സഭ
Updated on

കൊച്ചി: വന്യ ജീവി ആക്രമണങ്ങൾ തടയാനാകാത്തതിൽ പ്രതിഷേധമറിയിച്ചുകൊണ്ട് ഇടയ ലേഖനവുമായി സിറോ മലബാർ സഭ. ആക്രമണങ്ങൾ തടയാനാകാത്തതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളെ വിമർശിച്ചുകൊണ്ടാണ് ലേഖനം. ജീവനും സ്വത്തിനും സുരക്ഷ ഒരുക്കുന്നതിൽ ഭരണസംവിധാനങ്ങൾ പരാജയമാണെന്ന് ലേഖനത്തിൽ പറയുന്നു. ജനാധിപത്യപരമായ സംഘടിത മുന്നേറ്റങ്ങൾ അനിവാര്യമെന്നും ഇതിലുണ്ട്.

മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിൻ്റെ ഇടയലേഖനം പള്ളികളിൽ വായിച്ചു. ഏകീകൃത കുർബാനയിൽ നിന്ന് പിന്നോട്ട് പോകാനാവില്ല. അതിനുള്ള ശ്രമങ്ങളോട് ആത്മാർത്ഥമായി സഹകരിക്കണം. മാർപാപ്പയുടെ തീരുമാനത്തോട് വിധേയത്വം പുലർത്തണം. ഭാരതത്തിലും കേരളത്തിലും ക്രൈസ്തവർ തഴയപ്പെടുന്നുവെന്നും ഇടയലേഖനം പറയുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com