എംഎല്‍എമാരുടെ പോരാട്ടം, വടകരയില്‍ ആര് ജയിച്ചാലും ഉപതിരഞ്ഞെടുപ്പ്; കേരളത്തിലാദ്യം

കെ കെ ശൈലജയ്ക്കും ഷാഫി പറമ്പിലിനും ജനപ്രതിനിധികള്‍ എന്നതിലപ്പുറം ജനകീയ മുഖം കേരളത്തിലുണ്ട്
എംഎല്‍എമാരുടെ പോരാട്ടം, വടകരയില്‍ ആര് ജയിച്ചാലും ഉപതിരഞ്ഞെടുപ്പ്; കേരളത്തിലാദ്യം
Updated on

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതോടെ ഏറെ ശ്രദ്ധേയമായിരിക്കുകയാണ് വടകര മണ്ഡലം. പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ ലോക്‌സഭയിലേക്ക് സീറ്റ് തേടി വടകരയിലെത്തുമ്പോള്‍ അത് ചരിത്രം കൂടിയാകുന്നു. ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിറ്റിങ് എംഎല്‍എമാര്‍ പരസ്പരം നേരിടുന്നു എന്നത് കേരള ചരിത്രത്തില്‍ തന്നെ ആദ്യം. അതുകൊണ്ട് തന്നെ അവിടെ ആര് ജയിച്ചാലും ഉപതിരഞ്ഞെടുപ്പ് ഉറപ്പ്. അത് മട്ടന്നൂരാണോ പാലക്കാടാണോ എന്നും തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അറിയാം.

കെ കെ ശൈലജയ്ക്കും ഷാഫി പറമ്പിലിനും ജനപ്രതിനിധികള്‍ എന്നതിലപ്പുറം ജനകീയ മുഖം കേരളത്തിലുണ്ട്. സ്വന്തം തട്ടകത്തിനപ്പുറമുള്ള സ്വീകാര്യതയും ഇരുവരുടെയും പ്രത്യേകതയാണ്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയാണ് കെ കെ ശൈലജ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് കയറിയത്. കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ബഹുഭൂരിപക്ഷവും ആഗ്രഹിക്കുന്ന നേതാവ്. സഭയിലും പുറത്തും മിടുക്കിന്റെ ശബ്ദമാണ് ഷാഫി പറമ്പില്‍. സമരങ്ങളില്‍ സമരസപ്പെടാത്ത, യുവജങ്ങളുടെ പ്രിയനേതാവുമാണ്.

കെ കെ ശൈലജ വിജയിച്ചാല്‍ മട്ടന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും. പക്ഷേ എല്‍ഡിഎഫിന്റെ ഉറച്ച കോട്ടയായ മട്ടന്നൂരില്‍ മറ്റ് ആശങ്കകള്‍ക്ക് ഇടമില്ല. ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള പാലക്കാട് ഷാഫി ജയിച്ച് കയറിയത് കടുത്ത പോരാട്ടത്തിലൂടെയാണ്. അവിടെ മറ്റൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകും.

എംഎല്‍എമാരുടെ പോരാട്ടം, വടകരയില്‍ ആര് ജയിച്ചാലും ഉപതിരഞ്ഞെടുപ്പ്; കേരളത്തിലാദ്യം
ബിജെപിയും സിപിഐഎമ്മും തമ്മിലാണ് മത്സരമെന്ന് പറയുന്നതില്‍ ഗൂഢ അജണ്ട; കെ സി വേണുഗോപാല്‍

Related Stories

No stories found.
logo
Reporter Live
www.reporterlive.com