'ദേ അതെനിക്ക് ഇതാണ്..'; മാധ്യമ പ്രവര്ത്തകന്റെ ചോദ്യത്തിന് സുരേഷ് ഗോപിയുടെ പരിഹാസം

മാധ്യമ പ്രവര്ത്തകയെ അപമാനിച്ച കേസില് സുരേഷ്ഗോപിക്കെതിരെ കേസ് നിലവിലുണ്ട്.

dot image

തൃശൂര്: മാധ്യമപ്രവര്ത്തകന്റെ ചോദ്യത്തിന് അസഭ്യം സൂചിപ്പിക്കുന്ന മറുപടിയുമായി തൃശൂരിലെ ബിജെപി സ്ഥാനാര്ത്ഥി സുരേഷ് ഗോപി. അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചുകൊണ്ടുപോകുന്നതിന് പിന്നിലെ അജണ്ടയെന്താണെന്ന ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ അപക്വമായ പ്രതികരണം.

വീഡിയോ

മാധ്യമ പ്രവര്ത്തകയെ അപമാനിച്ച കേസില് സുരേഷ്ഗോപിക്കെതിരെ കേസ് നിലവിലുണ്ട്. ഒക്ടോബര് 27നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് തളിയില് മാധ്യമങ്ങളോട് സംസാരിക്കവെ ചോദ്യം ചോദിച്ച മാധ്യമപ്രവര്ത്തകയുടെ തോളില് സുരേഷ് ഗോപി അനുവാദമില്ലാതെ കൈ വയ്ക്കുകയായിരുന്നു. മാധ്യമപ്രവര്ത്തക അപ്പോള് തന്നെ കൈ തട്ടിമാറ്റിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈ വെച്ചു.പൊലീസിലും വനിതാ കമ്മീഷനിലും മാധ്യമപ്രവര്ത്തക പരാതി നല്കി. സുരേഷ് ഗോപി മാപ്പ് പറഞ്ഞ് രംഗത്തെത്തിയെങ്കിലും പരാതിക്കാരി കേസുമായി മുന്നോട്ടു പോകുകയായിരുന്നു. ഈ വിവാദം നിലനില്ക്കെയാണ് ഇത്തരം സംഭവങ്ങള് ആവര്ത്തിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us