'കരടി ഇല്ലാത്തിടത്ത് ആനയെ അകറ്റാൻ തേനീച്ച'; വന്യജീവി പ്രശ്നത്തിന് പരിഹാരമെന്ന് മുഖ്യമന്ത്രി

24 മണിക്കൂറും കൺട്രോൾ റൂം തുറന്നു. ഇനി എമർജൻസി റൂം തുടങ്ങുമെന്ന് മുഖ്യമന്ത്രി
'കരടി ഇല്ലാത്തിടത്ത് ആനയെ അകറ്റാൻ തേനീച്ച'; വന്യജീവി പ്രശ്നത്തിന് പരിഹാരമെന്ന് മുഖ്യമന്ത്രി
Updated on

തിരുവനന്തപുരം: വന്യജീവികൾ നാട്ടിലേക്ക് ഇറങ്ങുന്നത് സർക്കാർ ഗൗരവത്തോടെ കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ ഉന്നതതല യോഗം ചേർന്നു. 24 മണിക്കൂറും കൺട്രോൾ റൂം തുറന്നു. ഇനി എമർജൻസി റൂം തുടങ്ങും. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ സംവിധാനമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പഞ്ചായത്ത് തലത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങും. മനുഷ്യ വന്യജീവി സംഘർഷം ഉള്ള സ്ഥലത്ത് താൽകാലിക വാച്ചർമാരെ നിയോഗിക്കും. അടിക്കാടുകൾ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിച്ചു. 28 റാപ്പിഡ് റെസ്പോൺസ് ടീമുകൾ പ്രവർത്തിക്കുന്നുണ്ട്. ജനജാഗ്രതാ സമിതി കൂടുതൽ ശക്തമാക്കും.

വനത്തിനുള്ളിൽ മൃഗങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കാൻ നടപടിയുണ്ടാകും. വന്യജീവികൾക്ക് വെള്ളം കിട്ടാനുള്ള സൗകര്യം ഉണ്ടാക്കും. നഷ്ടപരിഹാരം നൽകാനുള്ള 13 കോടി രൂപയിൽ ആറ് കോടി നൽകി, ഏഴ് കോടി രൂപ ഉടൻ നൽകും. മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാൻ കിഫ്ബി വഴി 110 കോടിയുടെ കൂടി പദ്ധതി നടപ്പിലാക്കും.

അധിനിവേശ സസ്യങ്ങൾ അകറ്റാൻ നടപടിയെടുക്കും. ആനയെ അകറ്റാൻ പ്രത്യേക തെനീച്ചയെ വളർത്തും. എന്നാൽ അത്തരം തേനീച്ച കരടികളെ ആകർഷിക്കുമെന്നതിനാൽ കരടി ഇല്ലാത്ത സ്ഥലത്ത് മാത്രമേ ഇവയെ വളർത്താൻ പറ്റൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

'കരടി ഇല്ലാത്തിടത്ത് ആനയെ അകറ്റാൻ തേനീച്ച'; വന്യജീവി പ്രശ്നത്തിന് പരിഹാരമെന്ന് മുഖ്യമന്ത്രി
എംപി ഫണ്ട് ചിലവഴിക്കാൻ മടിയെന്ത്? അക്കൗണ്ടിൽ ബാക്കിയായി കോടികൾ; മുന്നിൽ കൊടിക്കുന്നിലും ഡീനും

Related Stories

No stories found.
logo
Reporter Live
www.reporterlive.com