കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്ക് ആഘോഷം; രഥത്തിന് അടിയിൽ പെട്ട് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

ഇന്ന് പുലർച്ചെ ആയിരുന്നു അപകടം
കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്ക് ആഘോഷം; രഥത്തിന് അടിയിൽ പെട്ട് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം
Updated on

കൊല്ലം: ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ ചമയവിളക്ക് എടുക്കുന്നതിനിടെ രഥത്തിന് അടിയിൽ പെട്ട് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. തേക്കുഭാഗം പാറശ്ശേരിയിൽ രമേശന്റെ മകൾ ക്ഷേത്ര (5) ആണ് മരിച്ചത്. ചമയവിളക്കിനോട് അനുബന്ധിച്ചു രഥം വലിക്കുന്നതിനിടെയായിരുന്നു അപകടം. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം ഉണ്ടായത്. പിതാവിൻ്റെ കൈയ്യിൽ നിന്നും വഴുതിപ്പോയ കുട്ടിയുടെ മുകളിലൂടെ രഥം കയറിയിറങ്ങിപ്പോകുകയായിരുന്നു എന്നാണ് വിവരം. അപകടം സംഭവിച്ചത് കുട്ടിയുടെ പിതാവിന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റാണെന്നും ക്ഷേത്ര കമ്മിറ്റിക്ക് യാതൊരു ബന്ധവും ഇല്ലെന്നും ഉത്സവ കമ്മിറ്റി അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com