ബിഡിജെഎസ് സ്ഥാനാർത്ഥി ഇടത് പക്ഷത്തിന് ദോഷം ചെയ്യില്ല: വി എൻ വാസവൻ

വ്യക്തി താല്പര്യത്തിന് വേണ്ടി കൂറുമാറിയ ആളല്ല ചാഴികാടൻ
ബിഡിജെഎസ് സ്ഥാനാർത്ഥി  ഇടത് പക്ഷത്തിന് ദോഷം ചെയ്യില്ല: വി എൻ വാസവൻ
Updated on

തിരുവനന്തപുരം: വ്യക്തി താല്പര്യത്തിന് വേണ്ടി കൂറുമാറിയ ആളല്ല ചാഴികാടനെന്ന് വി എന്‍ വാസവന്‍. ഫ്രാൻസിസ് ജോർജാണ് കാലു മാറി പോയത്. ജനാധിപത്യ കേരള കോൺഗ്രസ്‌ ചെയർമാൻ ആയിരുന്നു ഫ്രാൻസിസ് ജോർജെന്നും വി എന്‍ വാസവന്‍ പറഞ്ഞു. ബിഡിജെഎസ് സ്ഥാനാർത്ഥി വന്നത് ഇടത് പക്ഷത്തിന് ദോഷം ചെയ്യില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഈരാറ്റുപേട്ടയിലെ എല്ലാ പ്രശ്നവും പരിഹരിക്കപ്പെട്ടു. ഈരാറ്റുപേട്ടയിൽ വൈദികന് എതിരെ ഉണ്ടായ അക്രമത്തിൽ വധ ശ്രമ കേസ് ഒഴിവാക്കിയിട്ടുണ്ട്. സർവകക്ഷി യോഗ തീരുമാനം അനുസരിച്ച് പൊലീസ് വകുപ്പ് തിരുത്തുകയും ചെയ്തു. 307 ഒഴിവാക്കി 337 വകുപ്പ് മാത്രം ചുമത്തി പൊലീസ് കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിച്ചു എന്നും വി എന്‍ വാസവന്‍ പറഞ്ഞു.

റബ്ബർ വിഷയത്തിൽ കേന്ദ്രം ഒളിച്ചു കളിക്കുകയാണെന്നും വി എന്‍ വാസവന്‍ ആരോപിച്ചു. അന്തർദേശീയ വിപണിക്ക് അനുസരിച്ച് കേരളത്തിൽ വില കൂടേണ്ടത് ആയിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേ‍ർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com