മതത്തിന്റെ പേരിൽ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണം: ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ

കുരിശ് സാഹോദര്യത്തിന്റെ ശക്തിയാണ്. അതിനെ പരാജയപ്പെടുത്താൻ നോക്കിയാൽ നടക്കില്ലെന്ന് ഫാദർ തോമസ് തറയിൽ

dot image

തിരുവനന്തപുരം: മതത്തിന്റെയും വർഗത്തിന്റെയും പേരിൽ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണമെന്ന് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ ഫാദർ തോമസ് തറയിൽ. രാജ്യത്തെ ഒരു പൗരൻ എങ്കിലും ഭയപ്പെട്ട് ജീവിക്കുകയാണെങ്കിൽ അത് രാജ്യത്തിന്റെ പരാജയമാണെന്നും ഫാദർ തോമസ് തറയിൽ പറഞ്ഞു. കുരിശ് സാഹോദര്യത്തിന്റെ ശക്തിയാണ്. അതിനെ പരാജയപ്പെടുത്താൻ നോക്കിയാൽ നടക്കില്ലെന്നും ദുഃഖ വെള്ളി ദിവസമായ ഇന്ന് അദ്ദേഹം പറഞ്ഞു.

യേശു ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ അനുസ്മരിച്ച് ഇന്ന് ലോകമെമ്പാടുമുള്ള ക്രൈസ്തവർ ദുഃഖവെള്ളി ആചരിക്കുകയാണ്. കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ നടക്കും. ക്രിസ്തുവിന്റെ കുരിശുമരണം അനുസ്മരിച്ച് കുരിശിന്റെ വഴികളും പീഡാനുഭവ വായനയും നഗരി കാണിക്കലും കബറടക്ക ശുശ്രൂഷകളും ദേവാലയങ്ങളിൽ നടക്കും.

ദുഃഖവെള്ളിയോട് അനുബന്ധിച്ച് മലയാറ്റൂരിലേക്ക് തീർത്ഥാടക പ്രവാഹമാണ്. സിറോ മലബാര് സഭ അധ്യക്ഷൻ, മേജര് ആര്ച്ച് ബിഷപ്പ് റാഫേല് തട്ടില് കോട്ടയം കുടമാളൂര് സെന്റ് മേരീസ് ആര്ക്കി എപ്പിസ്കോപ്പല് പള്ളിയില് ദുഃഖവെള്ളി ശ്രുശ്രൂഷകള്ക്ക് നേതൃത്വം നല്കും. ക്രിസ്തു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനം മുതൽ ഗാഗുൽത്താമലയുടെ മുകളിൽ വരെ കുരിശ് വഹിച്ച് കൊണ്ട് നടത്തിയ യാത്രയാണ് കുരിശിൻ്റെ വഴിയായി അനുസ്മരിക്കുന്നത്.

ഇന്ന് ദുഃഖവെള്ളി; ക്രിസ്തുവിൻ്റെ പീഡാനുഭവ സ്മരണയിൽ ക്രൈസ്തവർ:ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷകൾ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us