റിയാസിന്റെ പ്രസംഗത്തില്‍ ചട്ടലംഘനം?; തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്യാമറാമാനെ മാറ്റി എളമരം കരീം, പരാതി

നിരീക്ഷണ ക്യാമറാമാനെ സ്ഥാനാര്‍ത്ഥി അകത്തേക്ക് കൂട്ടിക്കൊണ്ടുപോയെന്നും അതോടെ ചിത്രീകരണം തടസ്സപ്പെട്ടെന്നും പരാതിയില്‍ പറയുന്നു.
റിയാസിന്റെ പ്രസംഗത്തില്‍ ചട്ടലംഘനം?; തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്യാമറാമാനെ മാറ്റി എളമരം കരീം, പരാതി
Updated on

കോഴിക്കോട്: കോഴിക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എളമരം കരീമിനെതിരെ പരാതി. മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസംഗത്തിനിടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണ ക്യാമറ മാറ്റിയതിനെതിരെയാണ് പരാതി. നിരീക്ഷണ ക്യാമറാമാനെ സ്ഥാനാര്‍ത്ഥി അകത്തേക്ക് കൂട്ടിക്കൊണ്ടുപോയെന്നും അതോടെ ചിത്രീകരണം തടസ്സപ്പെട്ടെന്നും പരാതിയില്‍ പറയുന്നു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനാണ് പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടന്നെന്നും പരാതിയിലുണ്ട്. മന്ത്രിയുടെ പ്രസംഗത്തില്‍ ചട്ടലംഘനം നടന്നു. അത് ചിത്രീകരിച്ചതിനാലാണ് സ്ഥാനാര്‍ത്ഥി നേരിട്ട് ഇടപെട്ടതെന്ന് എംകെ രാഘവന്‍ ആരോപിക്കുന്നു. സ്ഥാനാര്‍ത്ഥി ക്യാമറാമാനെ മാറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കോഴിക്കോട് ഒരു നല്ല രാജ്യാന്തര സ്റ്റേഡിയം യാഥാര്‍ത്ഥ്യമാക്കാന്‍ ഇടതുസര്‍ക്കാര്‍ നിശ്ചയിച്ച വിവരം സന്തോഷത്തോടെ നിങ്ങളെ അറിയിക്കുകയാണ് എന്ന് മന്ത്രി പ്രസംഗത്തില്‍ പറഞ്ഞ് നിമിഷങ്ങള്‍ക്കകമാണ് ക്യാമറാമാനെ അകത്തേക്ക് കൊണ്ടുപോയത്. 5.53ന് അകത്തേക്ക് കൂട്ടിക്കൊണ്ടുപോയ വിഡിയോഗ്രാഫറെ 6.24ന് ആണ് പുറത്തേക്ക് വിട്ടത്. സ്‌പോര്‍ട്‌സ് ഫ്രറ്റേണിറ്റിയെന്ന കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com