സര്‍ക്കാരിനെതിരെ 'കള്ളക്കടലും' ആയുധമാക്കി മുന്നണികള്‍

സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ ഇടതുനേതാക്കള്‍ എത്താത്തത് ചൂണ്ടിക്കാട്ടിയാണ് പ്രചാരണം
സര്‍ക്കാരിനെതിരെ 'കള്ളക്കടലും' ആയുധമാക്കി മുന്നണികള്‍

കൊല്ലം: കൊല്ലത്തെ കള്ളക്കടല്‍ പ്രതിഭാസവും രാഷ്ട്രീയ ആയുധമാക്കി മുന്നണികള്‍. മുണ്ടക്കല്‍ കടപ്പുറത്തെ നാശനഷ്ടം സംസ്ഥാന സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെച്ച് വോട്ട് നേടാനാണ് ഇരു മുന്നണികളുടെയും ശ്രമം. സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ ഇടതുനേതാക്കള്‍ എത്താത്തത് ചൂണ്ടിക്കാട്ടിയാണ് പ്രചാരണം.

ജനങ്ങളുടെ ക്ഷേമങ്ങള്‍ അന്വേഷിച്ച് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി യുഡിഎഫ് നേതാക്കള്‍ വീടുകള്‍ കയറി ഇറങ്ങുമ്പോള്‍, കടല്‍ക്ഷോഭത്തിന് ഇരയായവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സഹായം വാഗ്ദാനം ചെയ്താണ് ബിജെപി നേതാക്കള്‍ രംഗത്തെത്തിയത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാര്‍ ദുരിത ബാധിത പ്രദേശം സന്ദര്‍ശിച്ചിരുന്നു.

കേന്ദ്ര ഫിഷറീസ് സംഘം സ്ഥലം സന്ദര്‍ശിച്ചിരുന്നു. പ്രദേശത്തെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കും. ഫിഷറീസ് സര്‍വ്വേ ഓഫ് ഇന്ത്യ സംഘം സോണല്‍ ഡയറക്ടര്‍ സിജോ പി വര്‍ഗീസ്, ഫിഷറീസ് സയന്റിസ്റ്റ് സോളി സോളമന്‍ എന്നിവര്‍ ആണ് ഇന്നലെ തീരം സന്ദര്‍ശിച്ചത്. അതേസമയം ഇടത് എംഎല്‍എ അടക്കം പ്രശ്‌നബാധിത മേഖലകള്‍ സന്ദര്‍ശിക്കാത്തതിനെതിരെ നാട്ടുകാരും രംഗത്തെത്തി. മത്സ്യത്തൊഴിലാളികളെ പാടെ അവഗണിക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com