സൈബർ ആക്രമണത്തോട് എതിർപ്പുണ്ടെങ്കിൽ ഷാഫി പറമ്പിൽ തള്ളിപ്പറയണം: കെ കെ ശൈലജ

സ്ത്രീ എന്ന നിലയിലെ അധിക്ഷേപത്തെ രമയും ഉമയും കണ്ടില്ലേയെന്നു ചോദിച്ച അവർ പണ്ട് പറഞ്ഞത് വച്ച് ബാലൻസ് ചെയ്യാനാണോ പത്രസമ്മേളനം വിളിപ്പിച്ചതെന്നും ചോദിച്ചു.

dot image

വടകര: സൈബർ ആക്രമണത്തോട് എതിർപ്പുണ്ടെങ്കിൽ ഷാഫി പറമ്പിൽ തള്ളിപ്പറയണമെന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ. യുഡിഎഫ് സ്ഥാനാർഥി ഇടപെട്ട് അധിക്ഷേപം അവസാനിപ്പിക്കണമെന്നും അവർ പറഞ്ഞു. കെ കെ രമയും ഉമ തോമസും വ്യാജ പ്രചാരണത്തെ തള്ളിപ്പറഞ്ഞില്ലെന്നും ശൈലജ വിമർശിച്ചു. സ്ത്രീ എന്ന നിലയിലെ അധിക്ഷേപത്തെ രമയും ഉമയും കണ്ടില്ലേയെന്നു ചോദിച്ച കെ കെ ശൈലജ പണ്ട് പറഞ്ഞത് വച്ച് ബാലൻസ് ചെയ്യാനാണോ അവർ പത്രസമ്മേളനം വിളിപ്പിച്ചതെന്നും ചോദിച്ചു.

സൈബർ ആക്രമണം യുഡിഎഫ് നേതൃത്വത്തിൻ്റെ അറിവോടെയാണെന്ന് കെ കെ ശൈലജ ആവർത്തിച്ചു. കാന്തപുരത്തിൻ്റെ ലെറ്റർ പാഡ് ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തിയത് തെറ്റാണെന്ന് യുഡിഎഫിലെ ആരെങ്കിലും പറഞ്ഞോയെന്നും അവർ ചോദിച്ചു.

'എന്റെ ബഹുമാന്യരായ സഹോദരിമാർ രമയും ഉമയുമായി രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഉണ്ട്. പക്ഷെ വ്യക്തിപരമായി അവരെ ആരെങ്കിലും അധിക്ഷേപിച്ചാൽ ഞാൻ അംഗീകരിക്കുമോ. എന്നെക്കുറിച്ച് കുടുംബ ഗ്രൂപ്പുകളിൽ നുണ പ്രചരിപ്പിക്കുമ്പോൾ അവർ അതിനെ അംഗീകരിക്കുകയാണ് ചെയ്യുന്നത്. എനിക്കവരോട് വിദ്വേഷമില്ല, സഹോദരിമാരെ പോലെയാണ്. എന്റെ രാഷ്ട്രീയ അഭിപ്രായത്തിന് കടകവിരുദ്ധമായി എന്തിനാണ് അവരീ സൈബർ ആക്രമണം നടത്തുന്നത്? മതന്യൂന പക്ഷങ്ങളെ എനിക്കെതിരെ തിരിയ്ക്കാനാണോ? യുഡിഎഫിലെയും മുസ്ലിം ലീഗിലെയും ചിലർ വിളിച്ചിരുന്നു, 'അത് ഞങ്ങളുടെ അറിവോടെയല്ല, ഏതോ ഒരു സംഘം അതിനായി പുറപ്പെട്ടതാണ്' എന്ന് പറഞ്ഞു. അതിന്റെ അർഥം നന്മ വറ്റിയിട്ടില്ല എന്നുതന്നെയാണ്. ഇവിടെ നന്മയുള്ള മനുഷ്യരുണ്ട്', അവർ കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us