ഇത് വാഹനത്തിന് സൈഡ് തരാത്ത പ്രശ്നമല്ല, ബസ് തടഞ്ഞത് റെഡ് സിഗ്നലിൽ, മന്ത്രിയെ ഉടൻ അറിയിച്ചു: മേയർ

റെഡ് സിഗ്നലിൽ വെച്ചാണ് ഡ്രൈവറുടെ ബസ് തടഞ്ഞത്
ഇത് വാഹനത്തിന് സൈഡ് തരാത്ത പ്രശ്നമല്ല, ബസ് തടഞ്ഞത് റെഡ് സിഗ്നലിൽ, മന്ത്രിയെ ഉടൻ അറിയിച്ചു: മേയർ
Updated on

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറുമായുണ്ടായ വാക്‌പോരില്‍ ഡ്രൈവർക്കെതിരെ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ഡ്രൈവർ അസഭ്യമായ രീതിയിൽ ലൈംഗിക ചുവയോട് കൂടി ആംഗ്യം കാണിച്ചു. റെഡ് സിഗ്നലിൽ വെച്ചാണ് ഡ്രൈവറുടെ ബസ് തടഞ്ഞത്. ഡ്രൈവർ ലഹരി പദാർത്ഥം ഉപയോഗിച്ചിരുന്നുവെന്നും മന്ത്രിയെ വിളിച്ച് അപ്പോഴേ കാര്യങ്ങൾ പറഞ്ഞിരുന്നുവെന്നും മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു.

ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത കാര്യമാണ് ഡ്രൈവർ കാണിച്ചത്. അദ്ദേഹത്തിന്റെ പേരില്‍ മുന്നേ ക്രിമിനൽ കേസുണ്ട്. റോഡ് സൈഡ് തരാത്ത പ്രശ്നമല്ല ഇത്. സിഗ്നലിൽ വെച്ച് ബസ് നിർത്തിയപ്പോഴാണ് ചോദ്യം ചെയ്തത്, അല്ലാതെ ബസ് തടഞ്ഞ് നിർത്തിയിട്ടില്ല. അസഭ്യം പറയുന്ന കുടുംബത്തിലോ രാഷ്ട്രീയ പശ്ചാത്തലത്തിലോ അല്ല താൻ വളർന്നതെന്നും മേയർ വ്യക്തമാക്കി.

ഡ്രൈവറുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതിന് പിന്നാലെ മേയര്‍ ഗതാഗത മന്ത്രിക്കും പൊലിസിനും പരാതി നല്‍കിയിരുന്നു. ഇതിലാണ് വിജിലന്‍സ് ഓഫീസറോട് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ലൈംഗിക ചേഷ്ടയോടെ ആക്ഷന്‍ കാണിച്ചപ്പോഴാണ് താൻ പ്രതികരിച്ചതെന്ന് ആര്യ ഇന്നലെ പ്രതികരിച്ചിരുന്നു. കെഎസ്ആര്‍ടിസി ഡ്രൈവറായ യദു രാത്രിയില്‍ വിളിച്ച് സംഭവിച്ചതില്‍ ക്ഷമ ചോദിച്ചുവെന്നും ആര്യാ രാജേന്ദ്രന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞിരുന്നു. സംഭവിച്ചതില്‍ ക്ഷമ ചോദിക്കാനായി രാത്രിയില്‍ ഡ്രൈവര്‍ വിളിച്ചിരുന്നു. അപ്പോള്‍ ഇത്തരം കാര്യങ്ങളൊന്നുമല്ല സംസാരിച്ചത്. തന്റെ ഭാഗത്ത് തെറ്റുണ്ടെന്നും ക്ഷമ ചോദിക്കാനാണ് വിളിക്കുന്നത് എന്നും പറഞ്ഞു. നിയമപരമായി നേരിടാം എന്നാണ് മറുപടി പറഞ്ഞതെന്നും ആര്യാ രാജേന്ദ്രന്‍ വിശദീകരിച്ചിരുന്നു. പിന്നാലെയാണ് ഇന്ന് വീണ്ടും തന്റെ ആരോപണം ആര്യ ആവർത്തിച്ചത്.

ഇത് വാഹനത്തിന് സൈഡ് തരാത്ത പ്രശ്നമല്ല, ബസ് തടഞ്ഞത് റെഡ് സിഗ്നലിൽ, മന്ത്രിയെ ഉടൻ അറിയിച്ചു: മേയർ
'ലൈംഗിക ചേഷ്ടയോടെ ആക്ഷന്‍ കാണിച്ചു, രാത്രി ക്ഷമ ചോദിക്കാന്‍ ഡ്രെെവർ വിളിച്ചു'; ആര്യാ രാജേന്ദ്രന്‍

Related Stories

No stories found.
logo
Reporter Live
www.reporterlive.com