കൊടും ചൂടിൽ ഇതുവരെ ചത്തത് മുന്നൂറോളം പശുക്കൾ; ക്ഷീരകർഷകർക്ക് സഹായം ഉറപ്പാക്കുമെന്ന് മന്ത്രി

കനത്തചൂടിൽ കോഴിക്കോട് ചേമഞ്ചേരിയിൽ കറവപ്പശു കുഴഞ്ഞുവീണു ചത്തു
കൊടും ചൂടിൽ ഇതുവരെ ചത്തത്  മുന്നൂറോളം പശുക്കൾ; ക്ഷീരകർഷകർക്ക് സഹായം ഉറപ്പാക്കുമെന്ന് മന്ത്രി
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന കൊടും ചൂടിൽ ഇതുവരെ മുന്നൂറോളം പശുക്കൾ ചത്തുവെന്ന് ക്ഷീരവകുപ്പിൻറെ കണക്ക്. പ്രതിരോധ മാർഗങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി ജെ ചിഞ്ചുറാണി അടിയന്തര യോഗം വിളിച്ചു. ക്ഷീരകർഷകർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം ഉറപ്പാക്കുമെന്ന് മന്ത്രി റിപ്പോർട്ടറിനോട് പറഞ്ഞു. സംസ്ഥാനത്ത് ചൂട് കൂടിയതോടെ വളർത്തുമൃഗങ്ങളുടെയും ജീവൻ നഷ്ടപ്പെടുകയാണ്. ഈ വേനൽ കാലത്ത് മുന്നൂറോളം പശുക്കൾ ചത്തുവീണു. മുൻപൊന്നുമില്ലാത്ത അസാധാരണ സാഹചര്യമാണെന്നും മന്ത്രി പറഞ്ഞു.

അതിനിടെ കനത്തചൂടിൽ കോഴിക്കോട് ചേമഞ്ചേരിയിൽ കറവപ്പശു കുഴഞ്ഞുവീണു ചത്തു. പറമ്പിൽ കെട്ടിയ പശുവിനെ അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് വെറ്റിനറി ഡോക്ടറെത്തി പരിശോധിച്ചിരുന്നു. വളർത്തു മൃഗങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും ശുദ്ധമായ വെള്ളവും ശീതീകരണ സംവിധാനങ്ങളും മൃഗങ്ങൾക്ക് ഒരുക്കി നൽകണമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. പ്രതിരോധ നിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് മന്ത്രി ഉന്നതതല യോഗം വിളിച്ചു. ക്ഷീരകർഷകർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം ഉറപ്പാക്കാനാണ് ആലോചന.

Related Stories

No stories found.
logo
Reporter Live
www.reporterlive.com