ബന്ധുവിനെ രക്ഷിക്കാന് ശ്രമിക്കവേ മുങ്ങിമരണം; കൊല്ലത്ത് മൂന്ന് പേര് മരിച്ചു

ഒരാഴ്ച മുമ്പാണ് സബീറും കുടുംബവും വാടകയ്ക്ക് താമസിക്കാന് മുട്ടയ്ക്കാവിലെത്തിയത്.

dot image

കൊല്ലം: കണ്ണനല്ലൂര് മുട്ടയ്ക്കാവില് മൂന്നുപേര് വെള്ളക്കെട്ടില് മുങ്ങി മരിച്ചു. തിരുവനന്തപുരം പോത്തന്കോട് സ്വദേശി സബീര് , ഭാര്യ സുമയ്യ , ഇവരുടെ ബന്ധു സജീന എന്നിവരാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് സബീറും കുടുംബവും വാടകയ്ക്ക് താമസിക്കാന് മുട്ടയ്ക്കാവിലെത്തിയത്.

സജീന കുളിക്കാന് ഇറങ്ങിയപ്പോള് മുങ്ങിത്താഴുകയായിരുന്നു. സജീനയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് സബീറും സുമയ്യയും മരിച്ചത്. കുണ്ടുമന് - ഇത്തിക്കരയാറിന്റെ കൈവഴിയില് ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us