ഫോണില്‍ വിളിച്ചു ശല്യം ചെയ്തതിന് ബ്ലോക്ക് ചെയ്തു; വീട്ടിൽ കയറി വടിവാളുമായി ഭീഷണി; യുവാവ് പിടിയിൽ

ഫോണില്‍ വിളിച്ചു ശല്യം ചെയ്തതിനെ തുടർന്ന് യുവതി സുബൈറിനെ ബ്ലോക്ക് ചെയ്തിരുന്നു
ഫോണില്‍ വിളിച്ചു ശല്യം ചെയ്തതിന് ബ്ലോക്ക് ചെയ്തു; വീട്ടിൽ കയറി വടിവാളുമായി ഭീഷണി; യുവാവ് പിടിയിൽ
Updated on

കല്‍പ്പറ്റ: വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീക്കെതിരെ വടിവാള്‍ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. മുട്ടില്‍ മാണ്ടാട് സ്വദേശിയായ നായ്‌ക്കൊല്ലി വീട്ടില്‍ എം സുബൈറി(31)നെയാണ് കല്‍പ്പറ്റ ഇന്‍സ്പെക്ടര്‍ സായൂജ്കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

ഫോണില്‍ വിളിച്ചു ശല്യം ചെയ്തതിനെ തുടർന്ന് യുവതി സുബൈറിനെ ബ്ലോക്ക് ചെയ്തിരുന്നു. പ്രതിക്ക് യുവതിയോടുളള വിരോധത്തിന് കാരണം ഇതായിരിക്കാം എന്നാണ് പൊലീസ് പറയുന്നത്. പരാതി ലഭിച്ചതിനെ തുടർന്നായിരുന്നു പൊലീസിന്റെ നടപടി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com