യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ തലശ്ശേരി ബാറിലെ രണ്ട് അഭിഭാഷകര്‍ അറസ്റ്റില്‍

ഇരുവരേയും തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു
യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ തലശ്ശേരി ബാറിലെ രണ്ട് അഭിഭാഷകര്‍ അറസ്റ്റില്‍
Updated on

തലശ്ശേരി: വിവാഹമോചന കേസില്‍ വക്കാലത്തിനെത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ തലശ്ശേരി ബാറിലെ രണ്ട് അഭിഭാഷകര്‍ അറസ്റ്റിലായി. അഭിഭാഷകരായ എം ജെ ജോണ്‍സണ്‍, കെ കെ ഫിലിപ്പ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനക്ക് ശേഷം ഇരുവരേയും തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വിവാഹ മോചന കേസുമായി എത്തിയ കോഴിക്കോട് സ്വദേശിനിയെ വീട്ടിലും ഓഫിസിലും വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. യുവതി തലശ്ശേരി സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തെങ്കിലും പ്രതികള്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് പ്രതികള്‍ ഹൈകോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടി. സ്ത്രീ നല്‍കിയ അപ്പീലില്‍ ഇവരുടെ മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി റദ്ദാക്കി.

യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ തലശ്ശേരി ബാറിലെ രണ്ട് അഭിഭാഷകര്‍ അറസ്റ്റില്‍
വിവാദ വിദ്വേഷ കാര്‍ട്ടൂണ്‍ നീക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയോട് ആവശ്യപ്പെട്ടേക്കും

പിന്നീട് പ്രതികള്‍ ഒളിവില്‍ പോയതിനാല്‍ അറസ്റ്റ് വൈകി. തുടര്‍ന്ന് ഇന്നലെ പ്രതികള്‍ തലശ്ശേരി എഎസ്പി ഓഫിസില്‍ കീഴടങ്ങുകയായിരുന്നു. കണ്ണൂര്‍ സര്‍വകലാശാലയുടെ സ്ഥലമെടുപ്പ് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നേരിടുന്നവരാണ് ഇരുവരും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com