കൂടുതല് വിമാന സര്വ്വീസുകള് റദ്ദാക്കി എയര് ഇന്ത്യ ; യാത്രക്കാര് പ്രതിസന്ധിയില്, പ്രതിഷേധം

രാത്രി 1.10നുള്ള തിരുവനന്തപുരം - അബുദാബി എയര് ഇന്ത്യ എക്സ്പ്രസ്സാണ് റദ്ദാക്കിയത്.

dot image

തിരുവനന്തപുരം: വീണ്ടും എയര് ഇന്ത്യ വിമാന സര്വീസ് റദ്ദാക്കി. രാത്രി 1.10നുള്ള തിരുവനന്തപുരം - അബുദാബി എയര് ഇന്ത്യ എക്സ്പ്രസ്സാണ് റദ്ദാക്കിയത്. ഇന്ന് 10.10 നു തിരുവനന്തപുരത്തു നിന്ന് ദോഹയിലേക്ക് പോകേണ്ട എയര് ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയതിന് പിന്നാലെയാണ് വീണ്ടും സര്വീസ് മുടങ്ങുന്നത്.

ഇതോടെ യാത്രക്കാര് പ്രതിസന്ധിയിലായി. വിമാനത്താവളത്തില് യാത്രക്കാര് എയര് ഇന്ത്യ എക്സ്പ്രെസ് ജീവനക്കാരുമായി തര്ക്കത്തിലാണ്. സര്വ്വീസ് റദ്ദാക്കിയത് പലരും അറിഞ്ഞിരുന്നില്ല. വിമാനത്താവളത്തില് എത്തിയപ്പോഴാണ് സര്വീസ് റദ്ദാക്കിയെന്ന് അറിയുന്നതെന്ന് യാത്രക്കാര് പ്രതികരിച്ചു. വിമാനത്താവളത്തിനു മുന്നില് യാത്രക്കാര് പ്രതിഷേധിക്കുകയാണ്.

ക്യാബിന് ക്രൂ അംഗങ്ങളില് ഒരു വിഭാഗം കൂട്ട അവധിയെടുത്തതോടെയാണ് എയര് ഇന്ത്യയില് സര്വ്വീസ് പ്രതിസന്ധിയിലായത്. 200 ലധികം ക്യാബിന് ക്രൂ ജീവനക്കാര് സിക്ക് ലീവ് എടുക്കുകയായിരുന്നു. തുടര്ന്ന് ഫ്ളൈറ്റ് റദ്ദാക്കിയതില് യാത്രക്കാര്ക്കുണ്ടായ അസൗകര്യത്തില് എയര് ഇന്ത്യ ക്ഷമ ചോദിച്ചു. ജീവനക്കാരുടെ സമരം നിയമവിരുദ്ധമാണെന്ന് എയര് ഇന്ത്യ എക്സ്പ്രസ് പ്രതികരിച്ചു.

dot image
To advertise here,contact us
dot image