വെെദ്യതി തകരാർ,ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; മണിക്കൂറുകള്‍ക്ക് ശേഷം പുനഃസ്ഥാപിച്ചു

ട്രെയിനുകള്‍ രണ്ടര മണിക്കൂറിലേറെ കളമശ്ശേരിയിലും ഇടപ്പള്ളിയിലുമായിട്ടായിരുന്നു പിടിച്ചിട്ടത്.
വെെദ്യതി തകരാർ,ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; മണിക്കൂറുകള്‍ക്ക് ശേഷം പുനഃസ്ഥാപിച്ചു
Updated on

കൊച്ചി: വെെദ്യതി തകരാർ മൂലം തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം മണിക്കൂറുകള്‍ക്ക് ശേഷം പുനഃസ്ഥാപിച്ചു. നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ്, കണ്ണൂർ ജനശതാബ്ദി എക്സ്പ്രസുകൾ യാത്ര തുടങ്ങി. ട്രെയിനുകള്‍ രണ്ടര മണിക്കൂറിലേറെ കളമശ്ശേരിയിലും ഇടപ്പള്ളിയിലുമായിട്ടായിരുന്നു പിടിച്ചിട്ടത്.

റെയിൽവേ ലൈനിലെ വൈദ്യുതി തകരാർ മൂലമാണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത്. മരം മുറിഞ്ഞുവീണ് വൈദ്യുതലൈന്‍ പൊട്ടുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com