കെ കെ ശൈലജയ്ക്കെതിരായ ലൈംഗിക പരാമർശം; ഖേദം പ്രകടിപ്പിച്ച് ആർഎംപി നേതാവ്

തെറ്റായ ആ പരാമർശം നടത്തിയതിൽ നിർവ്യാജം ഖേദിക്കുന്നുവെന്ന് കെ എസ് ഹരിഹരൻ

dot image

കോഴിക്കോട്: വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കെതിരായ ലൈംഗികാധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ആർഎംപി നേതാവ് കെ എസ് ഹരിഹരൻ. 'ഇന്ന് വടകരയിൽ നടത്തിയ ഒരു പ്രസംഗത്തിൽ അനുചിതമായ ഒരു പരാമർശം കടന്നുവന്നതായി സുഹൃത്തുക്കളും മാധ്യമപ്രവർത്തകരും എൻ്റെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. തെറ്റായ ആ പരാമർശം നടത്തിയതിൽ നിർവ്യാജം ഖേദിക്കുന്നു'; ഹരിഹരൻ ഫേസ്ബുക്കിൽ കുറിച്ചു.

'ടീച്ചറുടെ പോൺ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ, മഞ്ജു വാര്യരുടെ പോൺ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസ്സിലാകും'; എന്നായിരുന്നു ഹരിഹരന്റെ പരാമർശം. ഇത് വിവാദമായതോടെയാണ് ഹരിഹരൻ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. വടകരയിൽ സിപിഐഎം വർഗീയതക്കെതിരെ യുഡിഎഫ് - ആർഎംപി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഹരിഹരന്റെ പരാമർശം. വീഡിയോ ഉണ്ടാക്കിയതിൽ പി മോഹനന്റെ മകൻ നികിതാസ് ജൂലിയസിന് പങ്കുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. 

dot image
To advertise here,contact us
dot image