കോഴിക്കോട്: ഭര്തൃവീട്ടില് നവവധുവിന് മര്ദ്ദനമേറ്റ സംഭവത്തില് കൂടുതൽ വെളിപ്പെടുത്തലുമായി നവവധു. ഭാർത്താവ് രാഹുൽ ക്രൂരമായി മർദ്ദിച്ചെന്നും ഫോൺ ചാർജർ കഴുത്തിൽ കുരുക്കി ബെൽറ്റ് കൊണ്ട് പുറത്തടിച്ചുവെന്നും യുവതി വെളിപ്പെടുത്തി. മുഷ്ടി ചുരുട്ടി ഇടിച്ചു കരച്ചിൽ കേട്ടിട്ടും ആരും സഹായിക്കാൻ വന്നില്ലെന്നും യുവതി പറഞ്ഞു.
രാഹുൽ ലഹരി വസ്തു ഉപയോഗിച്ചിരുന്നതായും യുവതി പറയുന്നു. ഫോൺ രാഹുലിന്റെ കയ്യിലായിരുന്നു വീട്ടുകാരെ വിവരമറിയിക്കാൻ കഴിഞ്ഞില്ല. രാഹുലിൻ്റെ അമ്മയും സ്ത്രീധനത്തിൻ്റെ പേരിൽ സംസാരിച്ചിരുന്നുവെന്നും രാഹുലിൻ്റെ പിന്നിൽ അമ്മയാണെന്ന് കരുതുന്നുവെന്നും യുവതി ആരോപിച്ചു.
പന്തീരാങ്കാവ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും അതിൽ പറഞ്ഞ പല മൊഴികളും എഫ് ഐ ആറിൽ പറയുന്നില്ലന്നും സ്റ്റേഷനിൽ എത്തിയപ്പോൾ പ്രതിയായ രാഹുലിന്റെ തോളത്ത് പൊലീസ് കൈയിട്ട് നിൽക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞതെന്നും യുവതി റിപ്പോർട്ടറിനോട് പറഞ്ഞു. മുഖ്യമന്ത്രിക്ക് പരാതി നല്കാൻ കുടുബം തീരുമാനിച്ചതായി യുവതി പറയുന്നു.