ചികിത്സാ പിഴവ്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്നത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തത്; വീണാ ജോർജ്ജ്

ചികിത്സ പിഴവിൽ തെറ്റ് തെറ്റായി തന്നെ കാണും. തെറ്റ് ചെയ്തവർക്കെതിരെ കർശന നടപടിയെടുക്കും
ചികിത്സാ പിഴവ്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്നത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തത്; വീണാ ജോർജ്ജ്
Updated on

തിരുവനന്തപുരം: നഴ്സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട് നഴ്സിംഗ് കോളജ് അസോസിയേഷനുകളുമായി ചർച്ച നടത്തിയെന്ന് മന്ത്രി വീണാ ജോർജ്ജ്. അവരുടെ ഭാഗത്തും ന്യായമുണ്ടെന്നും ആരോഗ്യവകുപ്പിന് അതുമായി ബന്ധപ്പെട്ടുള്ള നിലപാട് അവരെ അറിയിച്ചിട്ടുണ്ടെന്നും വീണാ ജോർജ്ജ് വ്യക്തമാക്കി.

ചികിത്സ പിഴവിൽ തെറ്റ് തെറ്റായി തന്നെ കാണുമെന്ന് വീണാ ജോർജ്ജ് വ്യക്തമാക്കി.തെറ്റ് ചെയ്തവർക്കെതിരെ കർശനമായ നടപടിയെടുക്കും. കോഴിക്കോട് നടന്നത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത കാര്യം. അന്ന് തന്നെ നടപടി എടുത്തിരുന്നു. അന്വേഷിച്ച് തുടർനടപടി സ്വീകരിക്കും. സൗജന്യ ചികിത്സ നടത്തുന്ന എല്ലാം ആശുപത്രികളിലും വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്ന് പറയരുതെന്നും വീണാ ജോർജ്ജ് പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജിൽ ഉണ്ടായത് ഗുരുതരമായ വീഴ്ച്ച. സർക്കാർ മെഡിക്കൽ കോളേജുകളിലെ അവസ്ഥ ഇങ്ങനെയാണെന്ന് പറഞ്ഞ് പൊതു ക്യാമ്പയിൻ നടത്തരുതെന്നും വീണാ ജോർജ്ജ് ആവശ്യപ്പെട്ടു. നേഴ്സിങ് ഏകജാല പ്രവേശനം കൃത്യമായ രീതിയിൽ തന്നെ നടക്കുമെന്നും വീണാ ജോർജ്ജ് വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com