തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഒരു മാസം; എസ്പിഒമാർക്ക് പ്രതിഫലം ലഭിച്ചില്ല, മറുപടിയില്ലാതെ അധികൃതർ

ഇത് സംബന്ധിച്ച് ഡിജിപി ജില്ലാ പൊലീസ് മേധാവിമാർക്ക് നൽകിയ കത്തിന്റെ പകർപ്പാണ് പുറത്ത് വന്നിരിക്കുന്നത്
തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഒരു മാസം; എസ്പിഒമാർക്ക് പ്രതിഫലം ലഭിച്ചില്ല, മറുപടിയില്ലാതെ അധികൃതർ
Updated on

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും സ്പെഷ്യൽ പൊലീസ് ഓഫീസർമാർക്ക് പ്രതിഫലം ലഭിച്ചില്ലെന്ന് പരാതി. ആകെ വേണ്ട ആറ് കോടിക്ക് പകരം സർക്കാർ ഇതുവരെ അനുവദിച്ചത് 36 ലക്ഷം മാത്രമാണ്. അനുവദിച്ച തുക വിരമിച്ച ഉദ്യോഗസ്ഥർക്ക് നൽകണമെന്നാണ് നിർദേശം. ഇത് സംബന്ധിച്ച് ഡിജിപി ജില്ലാ പൊലീസ് മേധാവികൾക്ക് നൽകിയ കത്തിന്റെ പകർപ്പാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സ്റ്റുഡന്റ് പൊലീസ്, എസ്പിസി, എൻസിസി തുടങ്ങി തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയ വിദ്യാർത്ഥികൾക്കും പ്രതിഫലമായി നൽകേണ്ട പണം ലഭിച്ചിട്ടില്ല.

പണം എന്ന് കൈമാറുമെന്ന വിവരം നല്‍കാൻ പൊലീസ് ഡിപ്പാർട്ട്മെന്റോ സർക്കാറോ തിരഞ്ഞെടുപ്പ് കമ്മീഷനോ ഇത് വരെ തയ്യാറായിട്ടില്ല. ദിവസം 1300 രൂപ വെച്ച് രണ്ട് ദിവസ വേതനമായി 2600 രൂപയാണ് ഒരാൾക്ക് നൽകേണ്ടത്. മുൻ വർഷങ്ങളിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം തന്നെ ബൂത്തിൽ വെച്ച് കൈമാറുന്ന പണമാണ് ഇത്തവണ ഒരു മാസം കഴിഞ്ഞിട്ടും സ്പെഷ്യൽ പൊലീസ് ഓഫീസർമാർക്ക് ലഭിക്കാത്തത്. ഏകദേശം 25000 സ്പെഷ്യൽ പൊലീസ് ഓഫീസർമാരെയാണ് ഇത്തവണ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നത്.

തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഒരു മാസം; എസ്പിഒമാർക്ക് പ്രതിഫലം ലഭിച്ചില്ല, മറുപടിയില്ലാതെ അധികൃതർ
അധ്യാപക നിയമനക്കൊള്ള;വിസി പ്രവീണ്‍ വളരുന്നത് വിദ്യാഭ്യാസവകുപ്പിന്റെ തണലില്‍;എസ്‌ഐടി അന്വേഷണ പരമ്പര

Related Stories

No stories found.
logo
Reporter Live
www.reporterlive.com