കെഎസ്ഇബി ലോഗോ ഉപയോഗിച്ച് വ്യാജ നിയമന തട്ടിപ്പ്; രജിസ്ട്രേഷൻ ഫീസായി വൻ തുക ഈടാക്കും, മുന്നറിയിപ്പ്

നിരവധി പേർ ഈ കെണിയിൽ വീണതായായി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു
കെഎസ്ഇബി ലോഗോ ഉപയോഗിച്ച് വ്യാജ നിയമന തട്ടിപ്പ്; രജിസ്ട്രേഷൻ ഫീസായി വൻ തുക ഈടാക്കും, മുന്നറിയിപ്പ്
Updated on

തിരുവനന്തപുരം: വിവിധ തസ്തികകളിലേക്ക് നിയമനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന വ്യാജ സംഘങ്ങൾ നവമാധ്യമങ്ങളിൽ സജീവമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. രജിസ്ട്രേഷൻ ഫീസായി വൻ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലിയെന്നും. നിരവധി പേർ ഈ കെണിയിൽ വീണതായായി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇത്തരക്കാർ വ്യാജപ്രചാരണം നടത്തുന്നത്.

സ്റ്റേറ്റ് ഹോൾഡിംഗ്, ഇലക്ട്രിസിറ്റി കൗൺസിൽ ബോര്‍ഡ് തുടങ്ങിയ പേരുകളുള്ള പേജുകളിലൂടെയാണ് ഇവർ വ്യാജപരസ്യങ്ങൾ പ്രചരിപ്പിക്കുന്നത്. ഇവരുടെ നവമാധ്യമ പേജുകളിൽ കെഎസ്ഇബി ലോഗോ ഉപയോഗിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും. ഒരുകാരണവശാലും ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങരുതെന്നും ഉദ്യോ​ഗസ്ഥർ പറയുന്നു. കെഎസ്ഇബിയിലെ ജോലി ഒഴിവുകളിലേക്കുള്ള സ്ഥിര നിയമനം പി എസ് സി വഴിയാണ് നടത്തുന്നത്. താത്കാലിക നിയമനം എംപ്ലോയ്മെന്‍റ് എക്ചേഞ്ച് വഴിയാണെന്നും അധികൃതര്‍ പറഞ്ഞു.

ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് അതുവഴി വൈദ്യുതി ബിൽ അടച്ചാൽ വലിയ ഇളവുകൾ ലഭിക്കും എന്ന തരത്തിലും ഒരു വ്യാജ പ്രചാരണം വാട്സാപ്പിലൂടെ നടന്നിരുന്നുവെന്നും അധികൃതര്‍ പറയുന്നു. ഉപഭോക്താക്കളെ വഞ്ചിതരാക്കി പണം തട്ടുകയാണ് ലക്ഷ്യമെന്നും ഇത്തരം വ്യാജപ്രചാരണങ്ങളിൽ കുടുങ്ങരുത് എന്നും കെഎസ്ഇബി അധികൃതര്‍ മുന്നറിയിപ്പ് ‌നൽകി. ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഒരു കാരണവശാലും പ്രതികരിക്കരുത്. സംശയങ്ങൾ ദൂരീകരിക്കാൻ കെഎസ്‌ഇബിയുടെ 24/7 ടോൾ ഫ്രീ നമ്പരായ 1912 ൽ വിളിക്കണം.കെഎസ്‌ഇബി ലിമിറ്റഡിന്റെ ഔദ്യോഗിക ഉപഭോക്തൃ സേവന മൊബൈൽ ആപ്ലിക്കേഷനായ കെഎസ്ഇബി വഴി വൈദ്യുതി ബില്ലടയ്ക്കൽ ഉൾപ്പടെയുള്ള നിരവധി സേവനങ്ങൾ ലഭ്യമാണ്.

കെഎസ്ഇബി ലോഗോ ഉപയോഗിച്ച് വ്യാജ നിയമന തട്ടിപ്പ്; രജിസ്ട്രേഷൻ ഫീസായി വൻ തുക ഈടാക്കും, മുന്നറിയിപ്പ്
കാട്ടാന സർവ്വേ: ഇന്ന് അവസാനിക്കും, ഒരു മാസത്തിനകം കരട് റിപ്പോർട്ട്‌

Related Stories

No stories found.
logo
Reporter Live
www.reporterlive.com