മദ്യനയത്തില്‍ മാറ്റം വരുത്തുന്നത് ജനവഞ്ചന, നടപടി പിന്‍വലിക്കണം: സിറോ മലബാര്‍ സഭ

സംസ്ഥാന സർക്കാരിന്റെ മദ്യ നയ മാറ്റം സംബന്ധിച്ച ചോദ്യത്തിൽ സിറോ മലബാർ സഭ പി ആർ ഒ ആൻ്റണി വടക്കേക്കര പ്രതികരിച്ചു
മദ്യനയത്തില്‍ മാറ്റം വരുത്തുന്നത് ജനവഞ്ചന, നടപടി പിന്‍വലിക്കണം: സിറോ മലബാര്‍ സഭ
Updated on

കൊച്ചി: മദ്യനയത്തില്‍ മാറ്റം വരുത്താനുള്ള സര്‍ക്കാര്‍ നീക്കം ജനവഞ്ചനയെന്ന് സിറോ മലബാര്‍ സഭ. 'ഡ്രൈ ഡേ ഒഴിവാക്കുന്നതും ബാര്‍ സമയം കൂട്ടുന്നതും അപലപനീയമാണ്. സഭ പ്രതിഷേധിക്കുകയും എതിർപ്പ് അറിയിക്കുകയും ചെയ്യുന്നു'. സംസ്ഥാന സർക്കാരിന്റെ മദ്യ നയ മാറ്റം സംബന്ധിച്ച ചോദ്യത്തിൽ സിറോ മലബാർ സഭ പി ആർ ഒ ആൻ്റണി വടക്കേക്കര പ്രതികരിച്ചു. ടൂറിസം വികസനത്തിൻ്റെ മറപിടിച്ച് മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നത് ആശങ്കാജനകമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

അതേ സമയം ബാർ കോഴ വിവാദത്തിൽ രാഷ്ട്രീയ അഭിപ്രായത്തിനില്ലെന്നും സുതാര്യമായ അന്വേഷണം നടത്തി യഥാർത്ഥ വിവരങ്ങൾ പുറത്തുകൊണ്ടുവരണമെന്നും സീറോ മലബാർ സഭ ആവശ്യപ്പെട്ടു. ഡ്രൈഡേ പിൻവലിക്കാനും ബാറുകളുടെ സമയം കൂട്ടാനും സംസ്ഥാന സർക്കാർ പദ്ധതിയിടുന്നു എന്ന വാർത്ത നേരത്തെ പുറത്ത് വന്നിരുന്നു. വാർത്ത പുറത്ത് വന്നതിന് പിന്നാലെ മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് അനിമോൻ വാട്ട്സാപ്പിലൂടെ നൽകിയ ശബ്ദ സന്ദേശവും പുറത്തായി. ബാർ അസോസിയേഷൻ സംഘടന ഇത് നിഷേധിച്ചെങ്കിലും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ രാഷ്ട്രീയ ആയുധമാക്കി മാറ്റി. കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ അടക്കമുള്ള നേതാക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

ബാര്‍ കോഴ വിവാദത്തില്‍ പണപ്പിരിവ് ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്ന നിലപാടിലാണ് സർക്കാറും എൽഡിഎഫും. ഗൂഢാലോചന അന്വേഷിക്കണമെന്ന എക്സൈസ് മന്ത്രി എംബി രാജേഷിന്‍റെ പരാതി ക്രൈംബ്രാഞ്ച് സ്വീകരിച്ചിരുന്നു. അതേ സമയം എക്സൈസ് മന്ത്രി എംബി രാജേഷിന്‍റെ തൃത്താലയിലെ ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. അക്രമാസക്തമായ മാർച്ചിൽ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

മദ്യനയത്തില്‍ മാറ്റം വരുത്തുന്നത് ജനവഞ്ചന, നടപടി പിന്‍വലിക്കണം: സിറോ മലബാര്‍ സഭ
ബാര്‍കോഴ വിവാദങ്ങള്‍ക്കിടെ മന്ത്രി വിദേശത്ത്; കുടുംബസമേതം വിയന്ന സന്ദർശനം

Related Stories

No stories found.
logo
Reporter Live
www.reporterlive.com