ബാർ കോഴ ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് യുഡിഎഫ്; മന്ത്രിമാർ രാജി വെക്കണമെന്ന് എം എം ഹസ്സൻ

മുഖ്യമന്ത്രിയുടെ കീഴിലുള്ള ക്രൈംബ്രാഞ്ച് നിഷ്പക്ഷ അന്വേഷണം നടത്തില്ലെന്ന് എം എം ഹസ്സൻ
ബാർ കോഴ ആരോപണത്തിൽ 
ജുഡീഷ്യൽ അന്വേഷണം വേണമെന്ന് യുഡിഎഫ്;  മന്ത്രിമാർ രാജി വെക്കണമെന്ന് എം എം ഹസ്സൻ
Updated on

തിരുവനന്തപുരം: ബാർ കോഴ വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ്. ക്രൈംബ്രാഞ്ച് അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ലെന്ന് യുഡിഎഫ് കൺവീന‍ർ എം എം ഹസ്സൻ പറഞ്ഞു. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിനെ രക്ഷിക്കാനാണ് എക്സൈസ് മന്ത്രി പരാതി നൽകിയത്. ഡ്രൈ ഡേ ഒഴിവാക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ടൂറിസം മന്ത്രിയാണെന്നും എം എം ഹസ്സൻ പറഞ്ഞു. ബാറുകളുടെ സമയം കൂട്ടണമെന്ന് പറഞ്ഞതും ടൂറിസം മന്ത്രിയാണ്. മുഖ്യമന്ത്രിയുടെ കീഴിലുള്ള ക്രൈംബ്രാഞ്ച് നിഷ്പക്ഷ അന്വേഷണം നടത്തില്ല. എക്സൈസ് മന്ത്രിയും ടൂറിസം മന്ത്രിയും രാജി വെക്കണം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 20 സീറ്റിലും വിജയിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തലെന്നും എം എം ഹ​സ്സൻ പറഞ്ഞു.

 ഭരണപക്ഷത്തിനെതിരെ വീണുകിട്ടിയ വജ്രായുധമായിട്ടാണ് ബാര്‍കോഴ ആരോപണത്തെ പ്രതിപക്ഷം നോക്കിക്കാണുന്നത്. അതുപയോഗിച്ച് സര്‍ക്കാരിനെയും ഇടതുമുന്നണിയെയും പരമാവധി പ്രഹരിക്കാനുളള തന്ത്രങ്ങള്‍ക്ക് പ്രതിപക്ഷ ക്യാമ്പ് നീക്കം ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയില്‍ എക്‌സൈസ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവജന സംഘടനകള്‍ തെരുവിലേക്ക് ഇറങ്ങി. മന്ത്രിയുടെ തൃത്താലയിലെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ് നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. മന്ത്രിക്കെതിരായ പ്രതിഷേധം മുഖ്യമന്ത്രിയിലേക്കും നീട്ടാനാണ് പ്രതിപക്ഷത്തിന്റെ ആലോചന. 

പണപ്പിരിവ് ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് മന്ത്രി എം ബി രാജേഷ് പരാതി നൽകിയിട്ടുണ്ട്. പുറത്തുവന്ന ശബ്ദരേഖയിലുള്ളത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിര്‍ദേശിച്ച് ബാര്‍ ഉടമകളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ നേതാവ് അയച്ച ശബ്ദ സന്ദേശമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഇതിന് പിന്നാലെയായിരുന്നു വിവാദങ്ങൾ. ഡ്രൈ ഡേ ഒഴിവാക്കാനും ബാര്‍ സമയം കൂട്ടാനും അടക്കം ഒരാള്‍ നല്‍കേണ്ടത് രണ്ടര ലക്ഷം രൂപയാണെന്ന് സംഘടനയുടെ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്റെ ശബ്ദ സന്ദേശത്തിലുണ്ടായിരുന്നു. സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമാണ് പിരിവെന്നാണ് സന്ദേശത്തില്‍ പറയുന്നത്.

അതേസമയം മദ്യനയത്തില്‍ സര്‍ക്കാര്‍ ഇളവുകള്‍ക്ക് തയ്യാറായേക്കില്ലെന്നും സൂചനയുണ്ട്. ബാര്‍ കോഴ ആരോപണത്തില്‍ പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തിലാണ് നീക്കം. ഡ്രൈ ഡേ ഒഴിവാക്കണമെന്ന ഉദ്യോഗസ്ഥതല നിര്‍ദേശവും പരിഗണിക്കാനിടയില്ല. മദ്യനയത്തില്‍ പ്രാരംഭ ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ലെന്ന പ്രതിരോധവും പുനരാലോചനയുടെ സൂചനയാണ്.

ബാർ കോഴ ആരോപണത്തിൽ 
ജുഡീഷ്യൽ അന്വേഷണം വേണമെന്ന് യുഡിഎഫ്;  മന്ത്രിമാർ രാജി വെക്കണമെന്ന് എം എം ഹസ്സൻ
'ഒരു കാലത്തും സിപിഐഎമ്മില്‍ ബാര്‍കോഴ ഉണ്ടാകില്ല'; തെളിവ് പുറത്ത് വരട്ടെയെന്ന് മന്ത്രി ചിഞ്ചുറാണി

Related Stories

No stories found.
logo
Reporter Live
www.reporterlive.com