ഗുണ്ടാ വിരുന്ന്; ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്യും, മുഖ്യമന്ത്രിയുടെ നിർദ്ദേശം

ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ആണ് സസ്പെൻഡ് ചെയ്യാൻ നിർദ്ദേശിച്ചത്.

dot image

തിരുവനന്തപുരം: ഗുണ്ടാ നേതാവ് സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ഡിവൈഎസ്പി എം ജി സാബുവിനെ സസ്പെൻഡ് ചെയ്യും. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ആണ് സസ്പെൻഡ് ചെയ്യാൻ നിർദ്ദേശിച്ചത്. അടുത്ത കാലത്താണ് ഇയാൾ കൊച്ചിയിൽ നിന്ന് ആലപ്പുഴയിലെത്തിയത്. ഡിവൈഎസ്പിക്കും പൊലീസുകാര്ക്കും വേണ്ടിയാണ് ഗുണ്ടാ നേതാവ് തമ്മനം ഫൈസൽ അങ്കമാലിയിലെ വീട്ടില് വിരുന്ന് ഒരുക്കിയത്.

ഇന്നലെ വൈകീട്ട് ഏഴ് മണിവരെ നടന്ന പരിപാടിയിലാണ് ആലപ്പുഴയിലെ ഡിവൈഎസ്പിയും മൂന്ന് പൊലീസുകാരും പങ്കെടുത്തത്. എന്നാല്, അങ്കമാലി പൊലീസ് ഫൈസലിന്റെ വീട്ടില് എത്തിയപ്പോള് ഡിവൈഎസ്പി ബാത്റൂമില് ഒളിച്ചു. സംഭവത്തില് ആലപ്പുഴയിലെ രണ്ട് പൊലിസുകാരെ നേരത്തേ സസ്പെന്റ് ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒരാള് ഡിവൈഎസ്പിയുടെ ഡ്രൈവറും മറ്റൊരാള് ക്രൈം ബ്രാഞ്ച് ഓഫീസില് ജോലി ചെയ്യുന്ന പൊലിസുകാരനുമാണ്. തമ്മനം ഫൈസല് നിരവധി കുറ്റകൃത്യങ്ങളില് പങ്കാളിയായ ആളാണ്. തമ്മനം ഫൈസല് അടക്കം രണ്ട് പേരെ കരുതല് തടങ്കലിലാക്കിയിരിക്കുകയാണ്.

എന്നാൽ പൊലീസ് ഉദ്യോഗസ്ഥര്ക്കായി വീട്ടില് പാര്ട്ടി നടത്തിയിട്ടില്ലെന്നാണ് ഗുണ്ടാ നേതാവ് തമ്മനം ഫൈസല് 'റിപ്പോര്ട്ടറി'നോട് പ്രതികരിച്ചത്. വീട്ടില് ഡിവൈഎസ്പി വന്നിട്ടില്ല. മറിച്ച് പൊലീസ് വീട്ടില് വന്ന് സ്റ്റേഷനില് ഹാജരാകണമെന്നാണ് പറഞ്ഞത്. വീട്ടില് താമസക്കാര് ആരെല്ലാമാണെന്നതടക്കമുള്ള വിവരങ്ങളും ശേഖരിച്ചു. താന് ഒരു തെറ്റും ചെയ്തിട്ടില്ല. വീട്ടില് പൊലീസ് റെയ്ഡ് നടത്തിയിട്ടില്ലെന്നും ഫൈസല് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us