സഫാരി കാറില്‍ 'ആവേശം' സ്‌റ്റൈല്‍ സ്വിമ്മിങ് പൂള്‍, സഞ്ചരിച്ചുകൊണ്ട് കുളി; സഞ്ജു ടെക്കിക്കെതിരെ നടപടി

വാഹനത്തിന്റെ രജിസ്‌ട്രേഷനും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കാൻ നീക്കമുണ്ട്
സഫാരി കാറില്‍ 'ആവേശം' സ്‌റ്റൈല്‍ സ്വിമ്മിങ് പൂള്‍, സഞ്ചരിച്ചുകൊണ്ട് കുളി; സഞ്ജു ടെക്കിക്കെതിരെ നടപടി
Updated on

ആലപ്പുഴ: കാറിനുള്ളില്‍ 'സ്വിമ്മിങ് പൂളു'ണ്ടാക്കി യാത്ര നടത്തിയ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടേതാണ് നടപടി. രാവിലെ പത്തിന് ആലപ്പുഴ ആര്‍ടി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. വാഹനത്തിന്റെ രജിസ്‌ട്രേഷനും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കാൻ നീക്കമുണ്ട്.

ആവേശം സിനിമാ സ്റ്റൈലിലാണ് യൂട്യൂബറും സംഘവും സഫാരി കാറില്‍ സ്വിമ്മിങ് പൂള്‍ സജ്ജീകരിച്ചത്. വാഹനത്തില്‍ സഞ്ചരിച്ചുകൊണ്ട് കുളിക്കുന്നതിൻ്റെ ദൃശ്യങ്ങളും യൂട്യൂബില്‍ പങ്കുവെച്ചിരുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് രംഘത്തെത്തിയത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് സഞ്ജു ടെക്കി വ്ളോഗ്‌സ് എന്ന യൂട്യൂബ് ചാനലില്‍ വീഡിയോ പങ്കുവെച്ചത്. കാറിന്റെ പിന്‍ഭാഗത്തെ സീറ്റ് അഴിച്ചുമാറ്റി സ്വിമ്മിങ് പൂള്‍ സജ്ജീകരിക്കുകയായിരുന്നു. ടര്‍പോളിന്‍ ഷീറ്റ് വലിച്ചുകെട്ടി അതിലാണ് വെള്ളം നിറച്ചത്. അത്യന്തം അപകടകരമായ രീതിയിലായിരുന്നു സംഘത്തിന്റെ വീഡിയോ ചിത്രീകരണം.

വാഹനത്തിലെ പൂളിന്റെ മര്‍ദ്ദം കൊണ്ട് എയര്‍ബാഗ് പുറത്തേക്ക് വരികയും ചെയ്തിരുന്നു. തുടര്‍ന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി കളയുകയായിരുന്നു. ഇതിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് വാഹനം പിടിച്ചെടുത്തിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com