ബസില്‍ വെച്ച് പെണ്‍കുട്ടിയോട് മോശമായി പെരുമാറി; നേപ്പാള്‍ സ്വദേശി പിടിയില്‍

പെണ്‍കുട്ടി ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും പരാതി നല്‍കിയാല്‍ പ്രതിക്കെതിരെ കേസെടുത്ത് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി
ബസില്‍ വെച്ച് പെണ്‍കുട്ടിയോട് മോശമായി പെരുമാറി; നേപ്പാള്‍ സ്വദേശി പിടിയില്‍
Updated on

കൊച്ചി: ഓടുന്ന ബസില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയെത്തുടർന്ന് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേപ്പാള്‍ സ്വദേശിയാണ് പിടിയിലായത്. ബസിലെ മറ്റുയാത്രക്കാര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടി പൊലീസിന് കൈമാറിയത്. പനങ്ങാട്-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലായിരുന്നു അതിക്രമം. ആലുവയിലേക്കുള്ള യാത്രയ്ക്കിടെ എറണാകുളം നഗരത്തില്‍വെച്ചായിരുന്നു പെണ്‍കുട്ടിക്ക് നേരേ അതിക്രമമുണ്ടായത്.

ഉടന്‍തന്നെ ബസിലെ മറ്റുയാത്രക്കാര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടി എറണാകുളം നോര്‍ത്ത് പൊലീസിന് കൈമാറി. എന്നാല്‍ പെണ്‍കുട്ടി ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും പരാതി നല്‍കിയാല്‍ പ്രതിക്കെതിരെ കേസെടുത്ത് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com