ആലുവയിൽ ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങി; യുവാവിന് ഗുരുതര പരിക്ക്

ഇയാളെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
ആലുവയിൽ ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങി; യുവാവിന് ഗുരുതര പരിക്ക്
Updated on

കൊച്ചി: ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങിയ യുവാവിന് ഗുരുതര പരിക്ക്. ആലുവയിൽ സ്റ്റോപ്പില്ലാത്ത ട്രെയിനിൽ നിന്നും ചാടിയിറങ്ങിയ അസം സ്വദേശി അഫ്സലി(34)നാണ് പരിക്കേറ്റത്. റെയിൽവെ ട്രാക്കിലേക്ക് വീണാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കൊച്ചുവേളി - ഹുബ്ലി ട്രെയിൻ ആലുവയിൽ വേഗത കുറച്ചപ്പോഴാണ് അഫ്‌സൽ ചാടിയിറങ്ങിയത്. പിന്നാലെ അടിതെറ്റി ട്രാക്കിലേക്ക് വീഴുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആദ്യം ആലുവയിലെ ആശുപത്രിയിലെത്തിച്ച അഫ്‌സലിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com