വീണ് പരിക്കേറ്റതെന്ന് കരുതി വാക്‌സീന്‍ എടുത്തില്ല; 8 വയസുകാരന്റെ മരണം പേവിഷബാധയേറ്റെന്ന് സംശയം

വീണു പരിക്കേറ്റതാണെന്ന സംശയത്തില്‍ വാക്‌സീന്‍ എടുത്തിരുന്നില്ല
വീണ് പരിക്കേറ്റതെന്ന് കരുതി വാക്‌സീന്‍ എടുത്തില്ല; 8 വയസുകാരന്റെ മരണം പേവിഷബാധയേറ്റെന്ന് സംശയം
Updated on

ആലപ്പുഴ: ഹരിപ്പാട് പള്ളിപ്പാട്ട് എട്ടു വയസുകാരന്റെ മരണം പേവിഷബാധയേറ്റെന്ന് സംശയം. കോട്ടയ്ക്കകം കാഞ്ഞിരംപറമ്പത്ത് ദീപുവിന്റെ മകന്‍ ദേവനാരായണന്റെ മരണത്തിലാണ് പേവിഷബാധ സംശയിക്കുന്നത്. കഴിഞ്ഞമാസം കുട്ടിയെ നായ ആക്രമിച്ചിരുന്നെങ്കിലും വീണു പരിക്കേറ്റതാണെന്ന സംശയത്തില്‍ വാക്‌സീന്‍ എടുത്തിരുന്നില്ല.

ഒരാഴ്ചയായി കുട്ടിക്ക് ശ്വാസതടസം നേരിട്ടിരുന്നു. തുടര്‍ന്ന് ചികിത്സ തേടുകയും ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെ രോഗം മൂര്‍ച്ഛിച്ചതോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും രാവിലെ 11.45ഓടെ മരണം സംഭവിക്കുകയായിരുന്നു.

നായ ആക്രമിച്ച ദിവസം കുട്ടിയുടെ ശരീരത്തില്‍ നായ കടിച്ചതിന്റെ പാടുകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. വീഴ്ചയില്‍ സംഭവിച്ച പരിക്കുകള്‍ക്ക് മരുന്ന് വെച്ച് നല്‍കിയ ശേഷം ആശുപത്രിയില്‍ നിന്നും വിട്ടയക്കുകയായിരുന്നു. പ്രദേശത്ത് കഴിഞ്ഞ ദിവസം ഒരു പശുവും പേവിഷ ബാധയെ തുടര്‍ന്ന് ചത്തിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com