'ബസുകളില്‍ ഡാമേജ് സ്റ്റിക്കര്‍, കെഎസ്ആര്‍ടിസിക്ക് വിറ്റത് സ്‌ക്രാപ്പിന് വെച്ചത്'; വന്‍അഴിമതി

വാങ്ങിയ നൂറിലേറെ ബസുകള്‍ക്കും പ്രശ്‌നമുണ്ടെന്നും വിജിലന്‍സ് അന്വേഷണം വേണമെന്നും എം വിന്‍സെന്റ്
'ബസുകളില്‍ ഡാമേജ് സ്റ്റിക്കര്‍, കെഎസ്ആര്‍ടിസിക്ക് വിറ്റത് സ്‌ക്രാപ്പിന് വെച്ചത്'; വന്‍അഴിമതി
Updated on

തിരുവനന്തപുരം: കെഎസ്ആര്‍ടിസി വാങ്ങിയത് കേടുപാടുകള്‍ സംഭവിച്ച ബസ് ചെയ്‌സിസുകളായിരുന്നുവെന്ന് ആരോപണം. ചെയ്‌സിസുകള്‍ കൊണ്ടുവരുമ്പോള്‍ ഡാമേജ് എന്നും ഓണ്‍ലി ഫോര്‍ കെഎസ്ആര്‍ടിസി എന്നുമുള്ള അശോക് ലെയ്‌ലാന്‍ഡിന്റെ സ്റ്റിക്കര്‍ പതിച്ചിരുന്നുവെന്ന് തൊഴിലാളി യൂണിയന്‍ നേതാവ് എം വിന്‍സെന്റ് എംഎല്‍എ വെളിപ്പെടുത്തി. പര്‍ച്ചേസ് അഴിമതി നടന്നിട്ടുണ്ടെന്നും വിജിലന്‍സ് അന്വേഷിക്കണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അശോക് ലെയിലാന്‍ഡിന്റെ സ്റ്റിക്കറിന്റെ പതിപ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.

സ്റ്റിക്കറില്‍ റിജെക്ഷന്‍ മെറ്റീരിയല്‍ സ്‌ക്രാപ്പ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പേന കൊണ്ട് ഓണ്‍ലി ഫോര്‍ കെഎസ്ആര്‍ടിസി എന്നും എഴുതിയിരിക്കുന്നത് കാണാം. ബസ് ബോഡി പണിയും കഴിഞ്ഞ് പുത്തനായി ആനയറ സ്വിഫ്റ്റിന്റെ ഓഫീസിലെത്തിച്ച ദിവസം തന്നെ ഇത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എഞ്ചിന്റെ ഭാഗത്തും ചെയ്‌സിസിന്റെ പല ഭാഗങ്ങളിലുമൊക്കെയായി ഓരോ ബസ്സിലും സ്റ്റിക്കറുണ്ടായിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഉടന്‍ തന്നെ സ്റ്റിക്കറുകള്‍ മാറ്റിയതായും ജീവനക്കാര്‍ പറയുന്നു. വാങ്ങിയ നൂറിലേറെ ബസുകള്‍ക്കും പ്രശ്‌നമുണ്ടെന്നും വിജിലന്‍സ് അന്വേഷണം വേണമെന്നും എം വിന്‍സെന്റ് റിപ്പോര്‍ട്ടറിനോട് സംസാരിക്കവെ ആവശ്യപ്പെട്ടു.

കെഎസ്ആര്‍ടിസി എഞ്ചിനീയര്‍മാരെ കൊണ്ട് പരിശോധിപ്പിക്കും എന്നാണ് മന്ത്രി പറയുന്നത്. അത് കള്ളനെ താക്കോല്‍ ഏല്‍പ്പിക്കുന്നതിന് തുല്യമാണെന്നും അന്ന് ഈ ബസുകളുടെ ക്വാളിറ്റി പരിശോധിച്ചവര്‍ ഇതേ എഞ്ചിനീയര്‍മാര്‍ ആണെന്നും എം വിന്‍സെന്റ് എംഎല്‍എ പ്രതികരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com